"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
==ഐതിഹ്യം==
ഏകദേശം നാനൂറ് വർഷങ്ങൾക്ക് മുൻപ് [[മലബാർ|മലബാറിൽ]] പ്രസിദ്ധനായ ഒരു [[മുസ്ലിം]] പുരോഹിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ ''ആലിഹസ്സൻ'' എന്നു പേരുള്ള സിദ്ധൻ തെക്കോട്ട് പ്രയാണമാരംഭിച്ചു. അങ്ങനെ അദ്ദേഹം [[ഓച്ചിറ|ഓച്ചിറയിലും]] അവിടെ നിന്ന് [[പുതിയകാവ്]] എന്ന സ്ഥലത്തെത്തുകയും ചെയ്തു. അന്ന് കൊടും കാടായ ഈ സ്ഥലത്ത് കരിനാഗത്തിന്റെ വിഹാരരംഗമായിരുന്നു. കരിനാഗത്തെ പേടിച്ച് ജനങ്ങളാരും തന്നെ ഇതുവഴി നടന്നുപോകാറില്ലായിരുന്നു. പക്ഷേ സിദ്ധൻ തനിക്ക് ഇവിടെ കുറച്ച് സ്ഥലം വേണമെന്ന് രാജാവിനോട് ആവശ്യപ്പെടുകയും, രാജാവ് കരിനാഗങ്ങളുടെ കേന്ദ്രമായിരുന്ന സ്ഥലം സിദ്ധനു നൽകൂകയും ചെയ്തു. സിദ്ധൻ കാടുവെട്ടിത്തളിച്ചു കൊണ്ടിരുന്നപ്പോൾ കരിനാഗം പ്രത്യക്ഷപ്പെടുകയും, സിദ്ധൻ അതിനെ തന്ത്രപൂർവ്വം കൂട്ടിലാക്കി രാജസന്നിധിയിൽ എത്തിക്കുകയും ചെയ്തു. അവിടെവച്ച് സിദ്ധൻ കൂടുതുറന്നതും നാഗം പുറത്തു കടന്നതും ഒരുമിച്ചായിരുന്നു. ഈ സമയം രാജാവും പരിവാരങ്ങളും ആകെ ഭയന്നുവിറച്ചു. സിദ്ധൻ നാഗത്തെ വീണ്ടും കൂട്ടിലാക്കി കാട്ടിൽ കൊണ്ടുവന്നുവിട്ടു. പക്ഷേ പിന്നീടാരും കരിനാഗത്തെ ഈ പ്രദേശത്ത് കണ്ടിട്ടില്ലത്രേ. അതോടെ സന്തുഷ്ടനായ രാജാവ്, പള്ളി പണിയുവാൻ സിദ്ധന് അനുമതി നൽകുകയും ചെയ്തു. അങ്ങനെ ആ വഴിയരികിൽ സിദ്ധൻ ഒരു പള്ളി പണിയുകയും ചെയ്തു. കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്തെ പള്ളിക്ക് ''കരിനാഗ പള്ളി'' എന്നു പേരു ലഭിച്ചു. കാലക്രമേണ ഈ സ്ഥലനാമം ''കരുനാഗപ്പള്ളി'' ആയി എന്നുമാണ് ഐതിഹ്യം. {{പ്രതികൂലം}}
 
 
'''പള്ളി''' എന്നത് ബുദ്ധ പഠന കേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു. കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. മൈനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ പേരുകളുള്ള സ്ഥലങ്ങളും പഴയ ബുദ്ധ പഠന കേന്ദ്രങ്ങൾ ആയിരുന്നത്രെ! ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ കരുനാഗപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് ഈ ചരിത്രത്തെ സാധൂകരിക്കുന്നു. അധികം അകലെയല്ലാത്ത ശാസ്താംകോട്ടയുടെ ചരിത്രവുമായി പള്ളി എന്ന പദത്തെ ബന്ധപ്പെടുത്താം.
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്