"തുള്ളൻ ചിത്രശലഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'തുള്ളിത്തെറിച്ച്‌ പറക്കുന്ന ഈ ശലഭങ്ങൾക്ക് ski...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:12, 16 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

തുള്ളിത്തെറിച്ച്‌ പറക്കുന്ന ഈ ശലഭങ്ങൾക്ക് skippers എന്നൊരു പേര് കൂടിയുണ്ട്. വീർത്ത ശരീരവും പുറത്തേക്ക് തള്ളി നിൽക്കുന്ന വലിയ കണ്ണുകളും വളരെ വലിയ തുമ്പിക്കൈകളും ഉള്ള ചെറു ശലഭങ്ങളാണ് ഈ കുടുംബത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്പർശനികൾ നിശാശലഭങ്ങളെ പോലെ നേർത്തതും അറ്റം വളഞ്ഞതുമാണ്. ഭൂമുഖത്ത് 3500 ഇനവും ഇന്ത്യയിൽ 320 ഉം കേരളത്തിൽ 89 ഇനവും കണ്ടെത്തിയിട്ടുണ്ട്. ശലഭങ്ങളിലെ പ്രാചീനരായ ഇവർ പ്രത്യക്ഷത്തിൽ പലപ്പോഴും നിശാശലഭങ്ങളുടെ സ്വഭാവക്കാരാണ്. പൂക്കളിലും നനഞ്ഞ പ്രദേശങ്ങളിലും വന്നിരിക്കുന്ന സ്വഭാവമുണ്ട്. മുട്ടകൾ കമാനാകൃതിയിലുള്ളവയാണ്. ലാർവകൾ നീണ്ടതും തല പൊതുവേ ഹൃദയാകാരത്തിലുമാണ്. ലാർവ പ്രധാനമായും ആഹരിക്കുന്നത് Poaceae,Acanthaceae,Dioscoraceae,Sterculiaceae തുടങ്ങിയ കുടുംബത്തിലുള്ള സസ്യങ്ങളെയാണ്. [1]

  1. MALABAR NATURAL HISTORY SOCIETY യുടെ കേരളത്തിലെ ചിത്രശലഭങ്ങൾ എന്ന പുസ്തകത്തിൽ നിന്നും
"https://ml.wikipedia.org/w/index.php?title=തുള്ളൻ_ചിത്രശലഭങ്ങൾ&oldid=1185808" എന്ന താളിൽനിന്ന് ശേഖരിച്ചത്