"അക്വേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123:
അക്വേറിയങ്ങളിലേക്കാവശ്യമായ അലങ്കാരമത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് അമേരിക്ക, ജർമനി, ഹോളണ്ട്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഡെന്മാർക്ക്, ബൽജിയം, ഇംഗ്ളണ്ട്, ജപ്പാൻ, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ്. അലങ്കാര മത്സ്യങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലും കയറ്റുമതിയിലും മുന്നിട്ട് നിൽക്കുന്നത് ദക്ഷിണ-പൂർവേഷ്യൻ രാജ്യങ്ങളായ ചൈന, ഹോങ്കോങ്, സിംഗപ്പൂർ, തായ് ലാന്റ്, തായ് വാൻ, ഫിലിപ്പിൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ്. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളും വൻതോതിൽ അലങ്കാരമത്സ്യകൃഷി ചെയ്യുകയും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. അമ്പതു വർഷങ്ങളിലധികമായി ചുരുങ്ങിയതോതിൽ ഇന്ത്യയിൽ നിന്നും അലങ്കാര മത്സ്യങ്ങളെ വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.
 
== ചിത്രശാല ==
== അക്വേറിയം ഗാർഡനിങ് ==
വിദേശരാജ്യങ്ങളിൽ അക്വേറിയം സൂക്ഷിപ്പുകാർക്കിടയിൽ വളർന്നു വരുന്ന കൌതുകകരമായ ഒരു ഹോബിയാണ് 'അക്വേറിയം ഗാർഡനിങ്'. ഗ്ളാസ് അക്വേറിയം ടാങ്കുകളിൽ അലങ്കാര മത്സ്യങ്ങളെ വളർത്തുക എന്നതിലുപരി ടാങ്കിനുള്ളിൽ മനോഹരമായ ഒരു ഉദ്യാനം കൂടി സജ്ജീകരിക്കുക എന്നതാണ് അക്വേറിയം ഗാർഡനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്വേറിയം ടാങ്കിനുള്ളിൽ ലാൻഡ്-റോക്ക്-വാട്ടർ സ്കേപ്പിംഗ് നടത്തിയും 'ബുഷ് കാർപ്പറ്റുകൾ' ഉണ്ടാക്കിയും ടെറാകോട്ട, ചൈനാ ക്ളേ, ഡ്രിഫ്റ്റ്വുഡ് മുതലായവ ഉപയോഗിച്ച് 'സ്ട്രക്ച്ചറു'കളുണ്ടാക്കിയും അക്വേറിയം ഗാർഡനുകൾ മോടിപിടിപ്പിക്കാറുണ്ട്. റോക്ക് ബേസുകളും (rock base) സ്മോക്കറുക(smokers)ളുമുപയോഗിച്ച് വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുകളും 'ഫോഗും' സൃഷ്ടിച്ച് അക്വേറിയം ഗാർഡനുകൾ ആകർഷകമാക്കാം.
"https://ml.wikipedia.org/wiki/അക്വേറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്