"പ്രണയം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
}}
[[ബ്ലെസി|ബ്ലെസിയുടെ]] സംവിധാനത്തിൽ [[അനുപം ഖേർ]] നായകനും [[ജയപ്രദ]] നായികയുമായി 2011 ഓഗസ്റ്റ് 31-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''പ്രണയം'''. [[അനൂപ് മേനോൻ]] , [[മോഹൻലാൽ]] എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
==കഥാസംഗ്രഹം==
അച്യുതമേനോൻ ([[അനുപം ഖേർ]]) ഗ്രേസ് ([[ജയപ്രദ]]) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു ([[അനൂപ് മേനോൻ]]) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ ഗ്രേസ് പ്രൊ. മാത്യൂസിനെ ([[മോഹൻലാൽ]]) വിവാഹം ചെയ്തു. അച്യുതമേനോന്റെയും ഗ്രേസിന്റെയും മകൻ സുരേഷ്‌മേനോൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് 40 വർഷങ്ങൾക്കു ശേഷം അച്യുതമേനോനും ഗ്രേസും തങ്ങളുടെ വാസസ്ഥലത്ത് ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടുന്നു. ആ ആഘാതത്താൽ അച്യുതമേനോൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഗ്രേസിയുടെ സഹായത്താലാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഇരുവരും തമ്മിൽ വീണ്ടും വളരെ സൗഹൃദത്തിലാകുകയും മാത്യൂസ് ഒഴികെയുള്ള കുടുംബാഗങ്ങളുടെ എതിർപ്പുകൾക്കു വഴിവെക്കുകയും ചെയ്യുന്നു.
 
==അഭിനേതാക്കൾ==
 
"https://ml.wikipedia.org/wiki/പ്രണയം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്