"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
അക്കാലത്ത് പതിവുണ്ടായിരുന്ന പരമ്പരാഗതമായ 'രാജദർപ്പണ'-ശൈലി (Mirror of Princes Style) പിന്തുടർന്നപ്പോഴും, ഈ കൃതി സവിശേഷമായ വ്യതിരിക്തത പുലർത്തിയെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [[ലത്തീൻ|ലത്തീൻ ഭാഷക്കു]] പകരം [[ഡാന്റെ അലിഘിയേരി|ദാന്തേയുടെ]] [[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയും]], നവോത്ഥാനയുഗത്തിലെ [[ഇറ്റലി|ഇറ്റാലിയൻ]] സാഹിത്യകാരന്മാരും മാന്യമാക്കിയ [[ഇറ്റലി|ഇറ്റാലിയൻ]] നാട്ടുഭാഷയിൽ എഴുതപ്പെട്ടുവെന്നത് ഇതിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.
 
വസ്തുസ്ഥിതിയുടെ മൂർത്താവസ്ഥയ്ക്ക് അമൂർത്തമായ ഏതെങ്കിലും ആശയമാതൃകയേക്കൾ പ്രാധാന്യം കല്പിക്കുന്ന മാക്കിയവെല്ലിയുടെ ഗ്രന്ഥം, ആധുനികദർശനത്തിലെ, വിശേഷിച്ച് രാഷ്ട്രീയദർശനത്തിലെ ആദ്യരചനയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. "ചെയ്യാവുന്നതിനെ അവഗണിച്ച് ചെയ്യേണ്ടതിൽ ശ്രദ്ധവക്കുന്നവൻ സ്വന്തം നിലനില്പിനു പകരം നാശം ഉറപ്പാക്കുന്നു" എന്നു വാദിച്ച [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലി]] രാജനീതിയേയും സാദാചാരത്തേയും സംബന്ധിച്ച് അക്കാലത്ത് നിലവിലിരുന്ന [[കത്തോലിക്കാ സഭ|കത്തോലിക്കാ]]-[[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] നിലപാടുകളുടെ വിപരീതധൃവത്തിലാണ് നിലയുറപ്പിച്ചത്.
 
താരതമ്യേന വലിപ്പം കുറഞ്ഞതെങ്കിലും, [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലിയുടെ]] കൃതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, "മാക്കിയവെല്ലിയൻ" എന്ന ശകാരപദത്തിന്റെ ഉല്പത്തിക്കു കാരണമായതും ഈ കൃതിയാണ്. ചെകുത്താനെ സൂചിപ്പിക്കുന്ന "ഓൾഡ് നിക്" (Old Nick) എന്ന [[ഇംഗ്ലീഷ്]] പ്രയോഗത്തിന്റേയും 'രാജനീതി', 'രാഷ്ട്രീയക്കാരൻ' എന്നീ പദങ്ങൾ ഉണർത്തുന്ന പ്രതികൂലഭാവത്തിന്റേയും പിന്നിലും ഈ ലഘുരചന തന്നെ. ഇതിലെ പ്രതിപാദ്യവിഷയം [[നിക്കോളോ മാക്കിയവെല്ലി|മാക്കിയെവെല്ലിയുടെ]] ദൈർഘ്യം കൂടിയ "ലിവിയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ" എന്ന പിൽക്കാലരചനയിലും പരിഗണിക്കപ്പെടുന്നു. രാജനീതിയുടെ മറവിൽ കുറ്റകൃത്യങ്ങൾ ചെയ്തവരുടെ മാതൃകകളായി [[ഇറ്റലി|ഇറ്റലിയിലെ]] തന്റെ സമകാലീനരെ എടുത്തുകാട്ടുന്ന ഈ കൃതിയിലെ രീതി, അത്രയൊന്നും അറിയപ്പെടാത്ത മറ്റൊരു കൃതിയായ "കസ്ട്രൂച്ചിയോ കസ്ട്രക്കാനിയുടെ ജീവിതം" എന്ന പുസ്തകത്തിലും മാക്കിയവെല്ലി പിന്തുടരുന്നുണ്ട്.
"https://ml.wikipedia.org/wiki/ദ_പ്രിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്