"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
വസ്തുസ്ഥിതിയുടെ മൂർത്താവസ്ഥയ്ക്ക് അമൂർത്തമായ ഏതെങ്കിലും ആശയമാതൃകയേക്കൾ പ്രാധാന്യം കല്പിക്കുന്ന മാക്കിയവെല്ലിയുടെ ഗ്രന്ഥം, ആധുനികദർശനത്തിലെ, വിശേഷിച്ച് രാഷ്ട്രീയദർശനത്തിലെ ആദ്യരചനയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ചെയ്യാവുന്നതിനെ അവഗണിച്ച് ചെയ്യേണ്ടതിൽ ശ്രദ്ധവക്കുന്നവൻ സ്വന്തം നിലനില്പിനു പകരം നാശം ഉറപ്പാക്കുന്നു" എന്നു വാദിച്ച [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലി]] രാജനീതിയേയും സാദാചാരത്തേയും സംബന്ധിച്ച് അക്കാലത്ത് നിലവിലിരുന്ന [[കത്തോലിക്കാ സഭ|കത്തോലിക്കാ]]-[[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] നിലപാടുകളുടെ വിപരീതധൃവത്തിലാണ് നിലയുറപ്പിച്ചത്.
 
താരതമ്യേന വലിപ്പം കുറഞ്ഞതെങ്കിലും, [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലിയുടെ]] കൃതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, "മാക്കിയവെല്ലിയൻ" എന്ന ശകാരപദത്തിന്റെ ഉല്പത്തിക്കു കാരണമായതും ഈ കൃതിയാണ്. ചെകുത്താനെ സൂചിപ്പിക്കുന്ന "ഓൾഡ് നിക്" (Old Nick) എന്ന [[ഇംഗ്ലീഷ്]] പ്രയോഗത്തിന്റേയും "'രാജനീതി"', 'രാഷ്ട്രീയക്കാരൻ' എന്നീ പദങ്ങൾ ഉണർത്തുന്ന പ്രതികൂലഭാവത്തിന്റേയും പിന്നിലും ഈ ലഘുരചന തന്നെ. ഇതിലെ പ്രതിപാദ്യവിഷയം [[നിക്കോളോ മാക്കിയവെല്ലി|മാക്കിയെവെല്ലിയുടെ]] ദൈർഘ്യം കൂടിയ "ലിവിയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ" എന്ന പിൽക്കാലരചനയിലും പരിഗണിക്കപ്പെടുന്നു. രാജനീതിയുടെ മറവിൽ കുറ്റകൃത്യങ്ങൾ ചെയ്തവരുടെ മാതൃകകളായി [[ഇറ്റലി|ഇറ്റലിയിലെ]] തന്റെ സമകാലീനരെ എടുത്തുകാട്ടുന്ന ഈ കൃതിയിലെ രീതി, അത്രയൊന്നും അറിയപ്പെടാത്ത മറ്റൊരു കൃതിയായ "കസ്ട്രൂച്ചിയോ കസ്ട്രക്കാനിയുടെ ജീവിതം" എന്ന പുസ്തകത്തിലും മാക്കിയവെല്ലി പിന്തുടരുന്നുണ്ട്.
യശപ്രാപ്തിക്കും നിലനിൽപ്പിനും ആവശ്യമെന്നു വരുമ്പോൾ ഭരണാധികാരികൾ അധാർമ്മിക മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനെ നീതീകരിക്കുകയാണ് ഈ കൃതിയിൽ [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലി]] പ്രധാനമായം ചെയ്തത്..<ref>[[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലിയുടെ]] പ്രിൻസ്, പീറ്റർ ബോൻഡാനെല്ലായുടെ [[ഇംഗ്ലീഷ്]] പരിഭാഷ, ഓക്സ്ഫോർഡ് വേൾഡ് ക്ലാസ്സിക്സ്</ref>
"https://ml.wikipedia.org/wiki/ദ_പ്രിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്