"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
നവോത്ഥാനയുഗത്തിലെ [[ഇറ്റലി|ഇറ്റാലിയൻ]] നയതന്ത്രജ്ഞനും ചരിത്രകാരനും, രാഷ്ട്രമീമാസകനുമായ [[നിക്കോളോ മാക്കിയവെല്ലി|നിക്കോളോ മാക്കിയവെല്ലിയുടെ]] വിഖ്യാതരചനയാണ് '''ദ പ്രിൻസ്''' (ഇറ്റാലിയൻ: ഇൽ പ്രിൻസിപെ). മാക്കിയവെല്ലിയുടെ കത്തുകളിലെ സൂചന വച്ചു നോക്കിയാൽ, ഇതിന്റെ ഒരു ഭാഷ്യം 1513-ൽ, "നാട്ടുരാജ്യങ്ങളെക്കുറിച്ച്" എന്ന പേരിൽ വിതരണം ചെയ്യപ്പെട്ടു എന്നു കരുതാം. എങ്കിലും ഇതിന്റെ അച്ചടിച്ച പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് ഗ്രന്ഥകാരന്റെ മരണത്തിന് 5 വർഷത്തിനു ശേഷം 1532-ൽ ആണ്. മെഡിസി കുടുംബക്കാരനായ ക്ലെമന്റ് ഏഴാമൻ മാർപ്പാപ്പായുടെ അനുമതിയോടെയാണ് അച്ചടിപ്പതിപ്പ് വെളിച്ചം കണ്ടത്. കയ്യെഴുത്തുപ്രതി പ്രചരിച്ചപ്പോൾ തന്നെ ഈ കൃതി വിവാദം സൃഷ്ടിച്ചിരുന്നു.
 
അക്കാലത്ത് പതിവുണ്ടായിരുന്ന പരമ്പരാഗതമായ രാജദർപ്പണശൈലി'രാജദർപ്പണ'-ശൈലി (Mirror of Princes Style) പിന്തുടർന്നപ്പോഴും, ഈ കൃതി സവിശേഷമായ വ്യതിരിക്തത പുലർത്തിയെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [[ലത്തീൻ|ലത്തീൻ ഭാഷക്കു]] പകരം [[ഡാന്റെ അലിഘിയേരി|ദാന്തേയുടെ]] [[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയും]], നവോത്ഥാനയുഗത്തിലെ [[ഇറ്റലി|ഇറ്റാലിയൻ]] സാഹിത്യകാരന്മാരും മാന്യമാക്കിയ [[ഇറ്റലി|ഇറ്റാലിയൻ]] നാട്ടുഭാഷയിൽ എഴുതപ്പെട്ടുവെന്നത് ഇതിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.
 
വസ്തുസ്ഥിതിയുടെ മൂർത്താവസ്ഥയ്ക്ക് അമൂർത്തമായ ഏതെങ്കിലും ആശയമാതൃകയേക്കൾ പ്രാധാന്യം കല്പിക്കുന്ന മാക്കിയവെല്ലിയുടെ ഗ്രന്ഥം, ആധുനികദർശനത്തിലെ, വിശേഷിച്ച് രാഷ്ട്രീയദർശനത്തിലെ ആദ്യരചനയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ചെയ്യാവുന്നതിനെ അവഗണിച്ച് ചെയ്യേണ്ടതിൽ ശ്രദ്ധവക്കുന്നവൻ സ്വന്തം നിലനില്പിനു പകരം നാശം ഉറപ്പാക്കുന്നു" എന്നു വാദിച്ച [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലി]] രാജനീതിയേയും സാദാചാരത്തേയും സംബന്ധിച്ച് അക്കാലത്ത് നിലവിലിരുന്ന [[കത്തോലിക്കാ സഭ|കത്തോലിക്കാ]]-[[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] നിലപാടുകളുടെ വിപരീതധൃവത്തിലാണ് നിലയുറപ്പിച്ചത്.
"https://ml.wikipedia.org/wiki/ദ_പ്രിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്