"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നവോത്ഥാനയുഗത്തിലെ ഇറ്റാലിയൻ നയതന്ത്രജ്ഞനും...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|The Prince}}
നവോത്ഥാനയുഗത്തിലെ ഇറ്റാലിയൻ നയതന്ത്രജ്ഞനും ചരിത്രകാരനും, രാഷ്ട്രമീമാസകനുമായ നിക്കോളോ മാക്കിയവെല്ലിയുടെ വിഖ്യാതരചനയാണ് '''ദ പ്രിൻസ്'''(ഇറ്റാലിയൻ: ഇൽ പ്രിൻസിപെ). മാക്കിയവെല്ലിയുടെ കത്തുകളിലെ സൂചന വച്ചു നോക്കിയാൽ, ഇതിന്റെ ഒരു ഭാഷ്യം 1513-ൽ, "നാട്ടുരാജ്യങ്ങളെക്കുറിച്ച്" എന്ന പേരിൽ വിതരണം ചെയ്യപ്പെട്ടു എന്നു കരുതാം. എങ്കിലും ഇതിന്റെ അച്ചടിച്ച പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് ഗ്രന്ഥകാരന്റെ മരണത്തിന് 5 വർഷത്തിനു ശേഷം 1532-ൽ ആണ്. മെഡിസി കുടുംബക്കാരനായ ക്ലെമന്റ് ഏഴാമൻ മാർപ്പാപ്പായുടെ അനുമതിയോടെയാണ് അച്ചടിപ്പതിപ്പ് വെളിച്ചം കണ്ടത്. കയ്യെഴുത്തുപ്രതി പ്രചരിച്ചപ്പോൾ തന്നെ ഈ കൃതി വിവാദം സൃഷ്ടിച്ചിരുന്നു.
 
അക്കാലത്ത് പതിവുണ്ടായിരുന്ന പരമ്പരാഗതമായ രാജദർപ്പണശൈലി (Mirror of Princes) പിന്തുടരുന്നെങ്കിലും, ഈ കൃതി സവിശേഷമായ വ്യതിരിക്തത പുലർത്തിയെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലത്തീൻ ഭാഷക്കു പകരം ദാന്തേയുടെ [[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയും]], നവോത്ഥാനയുഗത്തിലെ ഇറ്റാലിയൻ സാഹിത്യകാരന്മാരും ഉപയോഗിച്ച ഇറ്റാലിയൻ നാട്ടുഭാഷയിൽ എഴുതപ്പെട്ടുവെന്നത് ഇതിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ദ_പ്രിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്