"Swallowtail Butterfly" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഏറെ വലുതും തിരിച്ചറിയാൻ ഏറ്റവും എളുപ്പവുമായ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
ഏറെ വലുതും തിരിച്ചറിയാൻ ഏറ്റവും എളുപ്പവുമായ ചിത്രശലഭ കുടുംബമാണിത്. പിൻ ചിറകിനു പിന്നിലുള്ള , മീവൽ പക്ഷിയുടെതു പോലുള്ള ചെറിയ വാൽ ഇവയുടെ പ്രത്യേകതയാണ്. അത് കൊണ്ടാണ് ഇവ കിളിവാലൻ ശലഭങ്ങൾ (swallowtails) എന്ന പേരിലറിയപ്പെടുന്നത്. ലോകത്താകമാനം 700 ഇനം കിളിവാലൻ ശലഭങ്ങളുള്ളതിൽ 107 ഇനം ഇന്ത്യയിലുണ്ട്. കേരളത്തിൽ 19 ഇനമുള്ളതായി കണക്കാക്കുന്നു. ശലഭ മുട്ടകൾ ഗോളാകൃതിയിലാണ്. ലാർവകൾക്ക് ശരീരത്തിന്റെ ഉപരിഭാഗത്ത് മുഴകളോ മുള്ളുകളോ കാണാം. തലക്കും ഉരസ്സിന്റെ ആദ്യ ഖണ്ഡത്തിനും ഇടയിലായി അറ്റം രണ്ടായി പിളർന്ന ആപൽഘട്ടത്തിൽ പുറത്തേക്ക് നീട്ടാവുന്ന കൊമ്പ് കാണാം. ഇതിനെ ഒസ്മറ്റേരിയം എന്ന് വിളിക്കുന്നു. ആപൽഘട്ടത്തിൽ ദുർഗന്ധം വമിപ്പിച്ചു ശത്രുവിനെ തുരത്താൻ ഇത് സഹായിക്കുന്നു. പ്യുപ്പകൾ തല മേല്പ്പോട്ടായി തൂങ്ങിക്കിടക്കുന്നവയാണ്. ഈ കുടുംബത്തിലെ ശലഭങ്ങൾ പൊതുവേ തേൻ കൊതിയന്മാരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ശലഭങ്ങളായ ഗരുഡ ശലഭം (southern birdwing), കൃഷ്ണ ശലഭം (blue mormon ), ചുട്ടിക്കറുപ്പൻ (red helen) എന്നിവ ഈ കുടുംബക്കാരാണ്. Aristolochiaceae, Rutaceae, Annonaceae, Lauraeceae, Magnoliaceae എന്നീ കുടുംബങ്ങളിലുള്ള സസ്യങ്ങളിലാണ് ഇവയുടെ ലാർവകൾ വളരുന്നത്‌.
'''
'''
പാപ്പിലിയോനീഡേ വിഭാഗത്തിൽ വരുന്ന ചിത്രശലഭങ്ങൾ :'''
 
"https://ml.wikipedia.org/wiki/Swallowtail_Butterfly" എന്ന താളിൽനിന്ന് ശേഖരിച്ചത്