"ഡ്രാഗൺ പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
== ഉപയോഗം==
തൊലിയുടെ വർണ്ണപ്പൊലിമയുമായി ചേർന്നു പോകാത്ത സൗമ്യരുചിയാണ് ഡ്രാഗൺ പഴത്തിനുള്ളത്.<ref>http://www.totallywicked-eliquid.com/forum/flavour-discussions/what-does-dragon-fruit-taste-like/</ref>, with a "mild sweetness."<ref name="dragonfruit" /> പഴം തിന്നാൻ ഉള്ളിലുള്ള മാംസളഭാഗം കാണാനാകും വിധം അതിനെ നടുവേ വെട്ടിമുറിക്കുകയാണു ചെയ്യാറ്.<ref name = gg2006 /> കറുത്ത തരിതരിപ്പുള്ള വിത്തുകൾ ഉള്ള ഉൾഭാഗം കിവിപ്പഴത്തെ അനുസ്മരിപ്പിച്ചേക്കാം.<ref name = gg2006 /> പച്ചയ്ക്ക് തിന്നാവുന്ന മാംസളഭാഗം ഇളം മധുരമുള്ളതും കലോറി കുറവുള്ളതുമാണ്.<ref name = gg2006 /> വിത്തുകളും അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗത്തിനൊപ്പം തിന്നാം. അവയിൽ ധാരാളം കൊഴുപ്പ് (lipids) ഉണ്ട്.<ref name = ariffinetal2008>{{cite journal |last=Ariffin|first=Abdul Azis|coauthors= Bakar, Jamilah; Tan, Chin Ping; Rahman, Russly Abdul; Karim, Roselina & Loi, Chia Chun |year=2008 |title=Essential fatty acids of pitaya (dragon fruit) seed oil |journal=[[Food Chemistry (journal)|Food Chemistry]] |volume=114 |issue=2 |pages=561–564 |doi=10.1016/j.foodchem.2008.09.108}}</ref> എങ്കിലും ചവച്ചരച്ചാൽ മാത്രമേ അവ ദഹിക്കുകയുള്ളൂ. പഴത്തിൽ നിന്ന് പഴച്ചാറും വീഞ്ഞും നിർമ്മിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദു നൽകാനും ഇത് പ്രയോജനപ്പെടുന്നു. പൂക്കളും ഭക്ഷണയോഗ്യമാണ്. അവ തിളപ്പിച്ച് പാനീയം ഉണ്ടാക്കുകയും ചെയ്യാം. തൊലി ഭക്ഷണയോഗ്യമല്ല. കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ തൊലിയിൽ കീടനാശിനികൾ കലർന്നിരിക്കാനും മതി.
 
ചുവന്ന ഡ്രാഗൺ പഴത്തിന്റെ അധികോപയോഗം മലമൂത്രങ്ങൾക്ക് ചുവുപ്പു നിറം വരുത്തിയേക്കാമെങ്കിലും ഇതിൽ അപകടമൊന്നുമില്ല.<ref>MMR (2008)</ref>
"https://ml.wikipedia.org/wiki/ഡ്രാഗൺ_പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്