"ഒ. ചന്തുമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) അല്പം ചെറിയ തിരുത്തലുകള്‍
വരി 1:
[[Image:ഇന്ദുലേഖ.jpg|right|thumb|200px]]
 
[[മലയാളം|മലയാള]] [[നോവലിസ്റ്റ്‌]]. '''ഒയ്യാരത്ത് ചന്തു മേനോന്‍'''(1847-1900). മലയാളത്തിലെ ലക്ഷണമൊത്ത ആദ്യകാല നോവല്‍, [[ഇന്ദുലേഖ]], 1889 ഇല്‍ രചിച്ചു. മലയാളത്തിലെ ആദ്യത്തെ നോവല്‍ അപ്പു നെടുങ്ങാടിയുടെ [[കുന്ദലത]] ആണോ അതോ [[ഇന്ദുലേഖ]] ആണോ എന്നതു ഇപ്പോഴും ഒരു തര്‍ക്കവിഷയമാണ്. ഇദ്ദേരത്തിന്ഇദ്ദേഹത്തിന് തന്റെ രണ്ടാമത്തെ നോവലായ [[ശാരദ]] പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.
 
ബെഞ്ചമിന്‍ ഡിസ്രേലിയുടെ ‘ഹെന്രിത്താ ടെമ്പിള്‍‘ വിവര്‍ത്തനം ചെയ്യുവാനായുരുന്നു ഉദ്ദ്യേശിച്ചിരുന്നതെങ്കിലും സാമൂഹിക വ്യത്യാസങ്ങള്‍ മൂലം അതിനു മുതിരാതെ [[കേരളം|കേരളത്തിന്റെ]] സാമൂഹിക പശ്ചാത്തലത്തില്‍ ഒരു നോവല്‍ രചിക്കുകയായിരുന്നു എന്ന് ചന്തുമേനോന്‍ പറഞ്ഞു.
 
[[നായര്‍]]-[[നമ്പൂതിരി]] സമുദായത്തിലെ [[മരുമക്കത്തായം|മരുമക്കത്തായവും]], [[ജാതി വ്യവസ്ഥയും|ജാതിവ്യവസ്ഥയും]] നമ്പൂതിരിമാര്‍ പല [[വേളി|വേളികള്‍]] കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദാ‍യച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു.അദ്ദേഹം കൂടി അംഗമായിരുന്ന മലബാര്‍ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്‍കാല നോവലുകളെ ഒരു വലിയ അളവില്‍ [[ഇന്ദുലേഖ]] സ്വാധീനിച്ചു. മലയാളത്തിലെ ആദ്യകാല നോവലിസ്റ്റുകള്‍ ചന്ദുമേനോനെ അനുകരിച്ച് സാമൂഹിക വിഷയങ്ങള്‍ തങ്ങളുടെ നോവലുകളിലൂടെ പ്രദിപാദിച്ചുപ്രതിപാദിച്ചു.
 
ചന്ദുമേനോനെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ ഇന്നു ലഭ്യമല്ല. ചന്ദുമേനോനെക്കുറിച്ചുള്ള ജീവചരിത്ര പഠനങ്ങള്‍ ചന്ദുമേനോന്റെ നോവലുകളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയുള്ളവയാണ്.
"https://ml.wikipedia.org/wiki/ഒ._ചന്തുമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്