"കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anoopmmc (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതി�
വരി 27:
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മട്ടന്നൂർ|മട്ടന്നൂരിനടുത്ത്]] [[മൂർഖൻ പറമ്പ്|മൂർഖൻ പറമ്പിൽ]] ഉദ്ദേശിക്കുന്ന ഒരു വിമാനത്താവളമാണ് '''കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം'''. യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകും ഇത്. 2010 ഡിസംബർ 17-നു് ഇതിന്റെ തറക്കല്ലിടൽ കേരള മുഖ്യമന്ത്രി [[അച്യുതാനന്ദൻ]] നിർവ്വഹിച്ചു<ref name="mat1">[http://www.mathrubhumi.com/story.php?id=146847 ആവേശം വാനോളം; വിമാനത്താവളം നിർമാണോദ്ഘാടനം ഇന്ന് ]</ref>.
==ചരിത്രം==
1996 ജനുവരി 19-നു് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന [[സി.എം. ഇബ്രാഹിം|സി.എം. ഇബ്രാഹിമാണ്]] കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്<ref name="mat1"/>. തുടർന്ന് [[ഇ.കെ. നായനാർ|ഇ.കെ. നായനാരുടെ]] നേതൃത്വത്തിലുള്ള]] കേരള സർക്കാറും ഇതിനു വേണ്ടി പ്രവർത്തിച്ചു. അന്ന് മന്ത്രിസഭയിൽ അംഗമായിരുന്ന [[പിണറായി വിജയൻ|പിണറായി വിജയന്റെ]] നേതൃത്വത്തിൽ സർവ്വകക്ഷി കർമ്മ സമിതി രൂപം കൊണ്ടു. എങ്കിലും ഈ പ്രവർത്തനം സർക്കാർ തലത്തിൽ ഏറെ പുരോഗമിച്ചില്ല<ref name="mat1"/>.
 
2005 ഏപ്രിൽ 29-നു് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിനു തത്വത്തിൽ അംഗീകാരം നൽകി. തുടർന്ന് അന്നത്തെ [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭ 192 ഏക്കർ ഭൂമി ഏറ്റെടുത്തു.തുടർന്ന് ഭരണത്തിൽ അധികാരത്തിലേറിയ അച്യുതാനന്ദൻ സർക്കാർ ഭൂമി ഏറ്റെടുക്കലിനു [[കിൻഫ്ര|കിൻഫ്രയെ]] ഏർപ്പെടുത്തി. ഫാസ്റ്റ് ട്രാക്കിൽ 2000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലായി മുൻ [[എയർ ഇന്ത്യ]] ചെയർമാനായിരുന്ന വി. തുളസീദാസിനെ വിമാനത്താവളം സ്പെഷൽ ഓഫീസറായി നിയമിച്ചു<ref name="mat1"/>. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ചെയർമാനായി ''കിയാൽ''(KIAL, Kannur International Airport Limited) എന്നൊരു കമ്പനിയും രൂപീകരിച്ചു. പൊതുമേഖലാ സ്വകാര്യ സംരഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയിൽ വിമാനത്താവളം പണിയാമെന്ന കരാറിൽ 2010 ഫെബ്രുവരി 27-നു് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവിൽ വന്നു<ref name="mat1"/>.