"ടൈം (മാഗസിൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
[[ഹെന്റി ആർ. ലൂസ്]] (Henry R. Luce), [[ബ്രിട്ടൺ ഹാഡൻ]] (Britton Hadden) എന്നീ രണ്ടു യുവ പത്രപ്രവർത്തകർ സ്ഥാപിച്ചതാണ് ടൈം മാഗസിൻ. ഹാഡൻ എഡിറ്ററായും ലൂസ് ബിസിനസ്സ് മാനേജരായും ചുമതല ഏറ്റെടുത്തുകൊണ്ട് 1923 [[മാർച്ച്‌ 3]]-ന് വാരികയുടെ ആദ്യപതിപ്പ് പുറത്തിറക്കി. കാലാന്തരത്തിൽ ഈ വാരിക മറ്റു പല ന്യൂസ് മാഗസിനുകൾക്കും മാതൃകയായിത്തീർന്നു{{തെളിവ്}}.
 
1927 ആയപ്പോഴേക്കും ടൈം മാഗസിന്റെ പ്രചാരം 1.75 ലക്ഷം കവിയുകയും അത് അമേരിക്കയിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ന്യൂസ് മാഗസിനായിത്തീരുകയും ചെയ്തു{{തെളിവ്}}. 1929-ൽ ഹാഡൻ മരണമടഞ്ഞു. തുടർന്ന് 1964 വരെയുള്ള കാലയളവിൽ ലൂസ് അതിന്റെ എഡിറ്റോറിയൽ ചെയർമാൻ പദവി വഹിച്ചു. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക രാഷ്ട്രീയ നയം ഇതിൽ പ്രകടമായി പ്രതിഫലിച്ചിരുന്നു. എന്നാൽ 1970-കളോടെ മാഗസിൻ നിഷ്പക്ഷമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ ശ്രദ്ധിച്ചു.
 
[[ലണ്ടൻ|ലണ്ടനിൽ]] നിന്നും ഒരു യൂറോപ്യൻ പതിപ്പും (''ടൈം യൂറോപ്പ്'', മുൻപ് ടൈം അറ്റ്ലാന്റിക്) പുറത്തിറങ്ങുന്നുണ്ട്. [[മധ്യപൂർവേഷ്യ]], [[ആഫ്രിയ്ക്ക]], [[ലാറ്റിനമേരിയ്ക്ക]] എന്നീ മേഖലകൾ ടൈം യൂറോപ്പ് കൈകാര്യം ചെയ്യുന്നു. ഇതിനു പുറമേ ''ടൈം ഏഷ്യ'' ഹോങ്കോങിൽ നിന്നും, ഓസ്ട്രേലിയ, ന്യൂസീലാൻഡ് മറ്റു പല പസഫിക് ദ്വീപ സമൂഹങ്ങൾ എന്നീ മേഖലകൾക്കായുള്ള ''ടൈം സൌത് പസഫിക്'' സിഡ്നിയിൽ നിന്നും പ്രസിദ്ധീകരിയ്ക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ടൈം_(മാഗസിൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്