"ക്രിസ്റ്റഫർ ഹിച്ചൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അവലംബത്തിലെ പകർപ്പ്
വരി 6:
==ജീവിത രേഖ ==
[[ഇംഗ്ലണ്ട് | ബ്രിട്ടനിൽ]] [[1949 ]] [[ഏപ്രിൽ]] 13-ന് ജനിച്ച അദ്ദേഹം [[1981]]-ൽ [[അമേരിക്ക]]യിലേക്ക് കുടിയേറി. [[1981]]-ൽ സൈപ്രസുകാരിയായ ഇലനി മിലിഗ്രൗവിനെ വിവാഹം ചെയെ്തങ്കിലും വിവാഹമോചനം നേടി. പിന്നീട്, പത്രപ്രവർത്തകയായ കരോൾ ബ്ലൂവിനെ വിവാഹം ചെയ്തു. രണ്ട് കുട്ടികളുണ്ട്. [[2011]] [[ഡിസംബർ]] 15 നു അന്തരിച്ചു .
==പൊതുജീവിതം ==
ബ്രിട്ടനിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി നവനാസ്തികവാദമെന്ന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രയോക്താവായി മാറിയ ഹിച്ചൻസ് മത യാഥാസ്ഥിതികത്വവുമായി നിരന്തരം കലഹിച്ചു. താനൊരു കടുത്ത മാർക്‌സിസ്റ്റാണെന്ന് അവകാശപ്പെടുമ്പോഴും ഇടതുചിന്തകരുടെ പ്രഖ്യാപിത രീതികളിൽ നിന്ന് വഴിമാറി നടന്ന് മാർക്‌സിസ്റ്റുകളുടെ വിമർശം പിടിച്ചുവാങ്ങുകയും ചെയ്തു. അമേരിക്കൻ ഭരണകൂടത്തെയും അവരുടെ വിദേശനയത്തെയും ശക്തമായി വിമർശിച്ച ഹിച്ചൻസ്, അമേരിക്കയുടെ [[ഇറാഖ്]]-[[അഫ്ഗാൻ]] അധിനിവേശങ്ങളെ പിന്തുണച്ച് വായനക്കാരെ ഞെട്ടിച്ചു. മികച്ച നിരൂപകനെന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം [[വാനിറ്റി ഫെയർ]] ഉൾപ്പെടെ ഒട്ടേറെ മാഗസിനുകളിലെ പംക്തി എഴുത്തുകാരനായിരുന്നു. [[ടെലിവിഷൻ]] കമൻേററ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കടുത്ത നിരീശ്വര വാദിയായ ഹിച്ചൻസിന്റെ [[ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്]], [[ഹൗ റിലിജ്യൻ പോയിസൺ എവരിത്തിങ്]] എന്നീ കൃതികളാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്.
 
==പുസ്തകങ്ങൾ ==
[[ജോർജ് ഓർവെൽ]], [[തോമസ് ജെഫേഴ്‌സൺ]], [[തോമസ് പൈനെ]] എന്നിവരുടെ മികച്ച ജീവചരിത്രങ്ങൾ വായനക്കാരിലെത്തിച്ച ഹിച്ചൻസ് [[മദർ തെരേസ]], [[ഹെൻട്രി കിസ്സിഞ്ജർ]] തുടങ്ങിയവർക്കെതിരെ നടത്തിയ വിമർശത്തിലൂടെയും വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഹിച്ച്-22 എന്ന ഓർമക്കുറിപ്പുകൾ അമേരിക്കയിലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് അദ്ദേഹം രോഗബാധിതനാവുന്നത്.
==അവലംബം==
* [http://www.mathrubhumi.com/online/malayalam/news/story/1340254/2011-12-17/world മാത്യഭൂമി ഓൺലൈൻ/ക്രിസ്റ്റഫർ ഹിച്ചൻസ് അന്തരിച്ചു ]
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_ഹിച്ചൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്