"തെക്കൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thekkan Pattukal}}
[[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]]‍, പ്രത്യേകിച്ച് [[കൊല്ലം|കൊല്ലത്തിനു]] തെക്കുള്ള പ്രദേശങ്ങളിൽ, ദീർഘകാലമായി പ്രചാരത്തിലുണ്ടായിരുന്നതും ഇപ്പോഴും നിശ്ശേഷം കുറ്റിയറ്റു പോയിട്ടില്ലാത്തതുമായ [[നാടൻപാട്ട്|നാടൻപാട്ടുസംസ്കാരങ്ങളെ]] മൊത്തമായി വിവക്ഷിക്കുന്ന പേരാണു് '''തെക്കൻപാട്ടുകൾ'''.
 
(draft stage - please do not edit)
കന്യാകുമാരി മുതൽ തുളുനാടുവരെ വ്യാപിച്ചുകിടന്ന പഴയ കേരളനാട്ടിൽ പ്രചരിതമായ, മുഖ്യമായും വീരഗാഥകളായി കണക്കാക്കാവുന്ന, നാടൻ പാട്ടുകളെ പൊതുവേ തെക്കൻ പാട്ടെന്നും വടക്കൻ പാട്ടെന്നും രണ്ടായി തിരിക്കാം. ഗുണ്ടർട്ടിന്റെ നിഘണ്ടുവിലാണു് “തെക്കൻ” എന്ന പ്രയോഗം കേരളത്തെ സംബന്ധിച്ച് ആദ്യമായി കണ്ടെടുക്കാവുന്നതെങ്കിലും, അതിനും ഒട്ടുമുമ്പു തന്നെ ഇത്തരം ദിങ്നാമവിഭജനം ഭാഷയിലുണ്ടായിരുന്നു എന്നു വ്യക്തമാണു്. അതേ സമയം, കിഴക്കൻപാട്ട്, പടിഞ്ഞാറൻപാട്ട് തുടങ്ങിയ രീതിയിൽ മലയാളത്തിലെ പാട്ടുകളെ ഒരു കാലത്തും വേർതിരിച്ചുകണ്ടിട്ടില്ല. ഇടക്കാലത്തെ കൊച്ചി രാജ്യത്തെ ഏകദേശം മദ്ധ്യഭാഗമായി തീരുമാനിച്ച് ജനസാമാന്യം സ്വയം കേരളദെശത്തിനു് തെക്കും വടക്കും ഭാഗങ്ങൾ തീരുമാനിച്ചിരിക്കാനാണു് ഇട. വരമൊഴിയിലായാലും വഅമൊഴിയിലായാലും, ഈ രണ്ടു ഭൂവിഭാഗങ്ങളും തമ്മിൽ ഭാഷയിൽ വ്യക്തമായ പ്രയോഗവ്യത്യാസമുണ്ടായിരുന്നു. തെക്കൻ മലയാളത്തിൽ തമിഴിന്റെ സമ്പർക്കപ്രസരം താരതമ്യേന കൂടുതലുണ്ടു്. അതേ ലക്ഷണങ്ങൾ തെക്കൻ പാട്ടുകളിലും കാണാവുന്നതാണു്.
 
 
 
ഭാഷയുടെ പ്രാചീന കുടുംബസ്വത്തുക്കളിൽ മുഖ്യമായ പാട്ടുസംസ്കാരത്തെ പല രീതിയിലും ബ്ഇഭജിക്കാം. പാടുന്നവരുടെ ജാതി, വിശ്വാസം, പാട്ട് ഉണ്ടായിവന്ന ദേശം,പാടാറുള്ള സമയവും കാലവും,പാട്ടിൽ ഉപയോഗിക്കുന്ന പ്രധാന ഉപകരണങ്ങൾ, ഇവയൊക്കെ മുൻ‌നിർത്തിയാവാം ഒരു പ്രത്യേക തരം പാട്ടുകൾക്കു് തനതായ ഒരു പേരു ലഭിയ്ക്കുന്നതു്.
പുള്ളുവൻ‌പാട്ട്, കുറത്തിപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവ സമുദായങ്ങളുടെ പേരിലാണു് അറിയപ്പെടുന്നതെങ്കിൽ, വടക്കൻ പാട്ട്, തെക്കൻ പആട്ട് എന്നിവ ദേശാടിസ്ഥാനത്തിലും തിരുവാതിരപ്പാട്ട്, ഓണപ്പാട്ട് തുടങ്ങിയവ കാലാടിസ്ഥാനത്തിലുമാണു് തനതു പേരുകൾ ആർജ്ജിച്ചതു്. കോലടിപ്പാട്ട്, വില്ലാടിപ്പാട്ട്, ഉടുക്കുപആട്റ്റ്, നന്തുണിപ്പാട്ട് തുടങ്ങിയവയുടെ നാമോൽ‌പ്പത്തി അവയിൽലുപയോഗിക്കപ്പെടുന്ന പ്രധാന സംഗീതോപകരണത്തെ അടിസ്ഥാനമാക്കിയാണു്.
 
ഇതുപോലെ, പ്രായേണ പ്രാചീനത്വം കല്പിക്കാവുന്ന വണ്ടിപ്പാട്ട്, വള്ളപ്പാട്ട്, കൃഷിപ്പാട്ട്, ഞാറ്റുപാട്ട് തുടങ്ങിയവ അതാതു കാലങ്ങളിലെയും ദേശങ്ങളിലേയും തൊഴിൽ സംസ്കാരവുമായാണു് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതു്.
 
രൂപഭാവങ്ങളനുസരിച്ച് പഴമ്പാട്ടുകളെ പാട്ട് (Song) എന്നും കഥപ്പാട്ട് (Ballad) എന്നും നേരേ വിഭജിക്കാവുന്നതാണു്. സാഹിത്യ-സാംസ്കാരിക ചരിത്ര പഠനത്തേയും അവലോകനത്തേയും സംബന്ധിച്ചീടത്തോളം കഥപ്പാട്ടുകൾക്കു് കൂടുതൽ പ്രാധാന്യമുണ്ടു്. അവ രൂപം കൊണ്ടതു് ഈണവും താളവും യോജിപ്പിച്ച് കഥ പറഞ്ഞുരസിക്കാനും വിശ്രമവേളകൾ കൂറ്റുതൽ അസ്വാദ്യകരമാക്കാനും പ്രാക്തനജനങ്ങൾ സമയം കണ്ടെത്തിയതിന്റ്റെ ഫലമായാണു്. ഉപരിവർഗ്ഗഭാഷയുടെ കർശനമായ വ്യാകരണസംഹിതയോ ഘട്ടനിബദ്ധതയോ പദസങ്കീർണ്ണതയോ മൂലം ബന്ധിക്കപ്പെടാതെ, ഒട്ടൊക്കെ സ്വതന്ത്രമായും എങ്കിലും അതോടൊപ്പം തന്നെ, തലമുറകളായി പകർന്നുപോവാൻ താല്പര്യമുണ്ടാക്കുന്നത്ര സംഗീതാത്മകതയും ലാളിത്യവും കഥാതന്തുക്കളും ഉൾച്ചേർത്തും രൂപപ്പെട്ടു വന്ന ഇത്തരം കഥപ്പാട്ടുകൾ ചരിത്രവിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ജനസാമാന്യത്തിന്റെ നിത്യനിർവ്വഹണങ്ങളിലേക്കുള്ള നേരിട്ടുള്ള കൈചൂണ്ടികൾ കൂടിയാണു്. മനസ്സിൽ ഏറെക്കാലം ഉറച്ചുനിൽക്കാവുന്ന ഈണങ്ങളും സംഘമായി ആലപിക്കുമ്പോൾ ഹരം പകരുന്ന താളങ്ങളും ഇത്തരം പാട്ടുകളെ അവ നിലനിർത്തിക്കൊണ്ടിരുന്ന സമൂഹത്തിലെ അംഗങ്ങൾക്കു് ഹൃദിസ്ഥമായ വായ്ത്താരികലാക്കി മാറ്റി. വായ്‌മൊഴി വഴി പിൻ‌തലമുറകളിലേക്കു് പകരുവാൻ ഈ ഘടകങ്ങൾ പ്രയോജനപ്രദമായി.
 
 
പ്രമാണങ്ങലും പ്രക്ഷിപ്തങ്ങളും
 
മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച്, വായ്മൊഴിയിലൂടെ പകർന്നുവന്നിരുന്ന പാട്ടുകൾ പലപ്പോഴും ലഘുവായോ ഭീമമായോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടു്. കാലാവസ്ഥ, ഭൂപ്രകൃതി (തന്മൂലം കൃഷി, ആവാസവ്യവസ്ഥ), ഭരണവ്യവസ്ഥകളിലെ മാറ്റങ്ങൾ, മറ്റു സമുദായങ്ങളുമായുള്ള കൊണ്ടുകൊടുക്കലുകൾ ഇവയൊക്കെ ഇത്തരം പ്രക്ഷിപ്തങ്ങൾക്കു കാരണമായിട്ടുണ്ടാവാം. അതുകൊണ്ടു് പല പാട്ടുകളുടേയും അന്തസ്സത്ത അവയുടെ പ്രാഗ്മൂലരൂപവുമായി നേരിട്ട് ഒത്തുപൊയെന്നു വരില്ല. അതുകൊണ്ടുതന്നെ, കൃത്യമായ ചരിത്രപഠനം ഉദ്ദേശിക്കുന്ന ഗവേഷകർക്കു് മറ്റു നാടൻ കലാരൂപങ്ങളെപ്പോലെത്തന്നെ കഥപ്പാട്ടുകളേയും അന്ധമായി ആശ്രയിക്കാനാവില്ല.
 
എങ്കിൽ‌പ്പൊലും, വായ്‌മൊഴിരൂപത്തിൽ പ്രചരിച്ചിരുന്ന പാട്ടുരൂപങ്ങൾ വരമൊഴിരൂപത്തിൽ സൂക്ഷിക്കുന്നതിനു് ഓരോരൊ കാലങ്ങളിൽ ചില സമുദായങ്ങളോ വ്യക്തികളോ ശ്രമിച്ചിട്ടുണ്ടു്. അത്തരം പരിശ്രമങ്ങൾ താളിയോല, കരിമ്പനയോല, കടലാസ് എന്നീ രൂപങ്ങളിൽ പലയിടത്തുനിന്നും കണ്ടെടുക്കപ്പെട്ടിട്ടുമൂണ്ടു്. ഇത്തരം പ്രമാണങ്ങളുടെ കൃത്യമായ കാലനിറ്ണ്ണയം നടത്താനായാൽ അതാതു പാട്ടുകളൂടെ ആ കാലഘട്ടം വരെയെങ്കിലുമുള്ള പ്രക്ഷിപ്തരഹിതമായ രൂപങ്ങൾ കണ്ടുപിടിക്കാനാവും.
 
 
താളിയോലഗ്രന്ഥങ്ങൾ
കുടപ്പന ഓലകളിൽ തയ്യാറാക്കിയവയാണു് താലിയോലഗ്രന്ഥങ്ങൾ. പല നീളത്തിലും വീതിയിലും ഇത്തരം ഓലകൾ കണ്ടെന്നിരിക്കാം. പക്ഷേ, ഒരൊറ്റ ഗ്രന്ഥത്തിൽ ഇവ ഒരേ വലിപ്പത്തിലാണു് അടുക്കിയിട്റ്റുണ്ടാവുക. ശരാശരി 20 സെന്റിമീറ്റർ മുതൽ 45 സെന്റിമീറ്റർ വരെ നീളമുള്ള താളിയോലഗ്രന്ഥങ്ങാൾ സാധാരണമാണൂ്. നീളം കുറഞ്ഞ ഗ്രന്ഥങ്ങളുടെ ഇടത്തേ അറ്റത്തുനിന്നും അഞ്ചു സെന്റിമീറ്റർ അകത്തേക്കു മാറി, ചുട്ട ഇരുമ്പുകമ്പി കൊണ്ടു കുത്തിയുണ്ടാക്കിയ, ഏകദേശം ഒരു സെന്റിമീറ്റർ വ്യാസത്തിലുള്ള ദ്വാരം ഓരോ ഓലയിലും കാണാം. താരതമ്യേന നീലം കൂടിയ (30 സെ.മീ.യിൽ കൂടിയ) ഓലകളിൽ ഇതിനു പകരം, ഇരു വ്അശങ്ങളിൽ നിന്നും 5 സെ.മീ. വീതം ഉള്ളിലേക്കു മാരി രണ്ടു ദ്വാരങ്ങൾ വീതം കാണും. ഗ്രന്ഥത്തിന്റെ ഓലകൾ എല്ലാം കൂടി ഒരു ചരടിൽ കോർത്തിട്ടിരിക്കും. തയ്യാറാക്കിയ ഓലകളുടെ വലുപ്പങ്ങളിലെ നേരിയ വ്യത്യാസമനുസരിച്ച ക്രമംത്തിൽ തന്നെയായിരിക്കും ഇപ്രകാരം കോർത്തുകെട്ടുന്നറ്റ്ഃഊ്. (അതായത് എഴുതിത്തുടങ്ങുന്നതിനുമുമ്പു തന്നെ, താളുകളുടെ അടുക്കും ക്രമവും നിശ്ചയിച്ചിട്ടുണ്ടായിരിക്കും.). ഗ്രന്ഥത്തിന്റെ ആദ്യത്തെ ഓലയ്ക്കു ംഈതെയും അവസാനത്തേ ഓലയ്ക്കു കീഴെയുമായി ഏകദെശം അര സെന്റിമീറ്റർ കനമുള്ള ചെത്തിമിനുക്കിയ മരപ്പലകകൾ സംരക്ഷണത്തിനായി ചേർത്തിരിക്കും. ഈട്ടി, ശീലാന്തി(പൂവരശു്) തുടങ്ങിയ ഇനങ്ങളിൽ‌പ്പെട്ട ഇത്തരം പലകകൾ ഓലകളുടെ അതേ നീളത്തിലും വെഎതിയിലുമായി, പ്റ്രത്യെകമായി ചെത്തിമിനുക്കിയിട്ടുള്ളവയായിരിക്കും. പലകകളിലും മേൽച്ചൊന്ന തരത്തിലുൾല അതേ വലിപ്പത്തിലും സ്ഥാനത്തിലും ദ്വാരങ്ങൾ കാണാം.
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരത്തിനു തെക്കുള്ള പ്രദേശങ്ങളിൽ [[വില്ലടിച്ചാൻ പാട്ട്|വില്ലടിച്ചാൻപാട്ടിന്]] പ്രചാരം കൂടുതലുണ്ട്. ദേവസ്തുതികളും ചരിത്രസംഭവങ്ങളും ഇവയ്ക്കു വിഷയമായിട്ടുണ്ട്.
"https://ml.wikipedia.org/wiki/തെക്കൻ_പാട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്