"സൗരയൂഥേതരഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
== നിരീക്ഷണചരിത്രം ==
=== ആദ്യകാല അവകാശവാദങ്ങൾ ===
1992ൽ ആദ്യമായി സ്ഥിരീകരിക്കപ്പെടുംവരെ സൗരയൂഥേതരഗ്രഹങ്ങളെക്കുറിച്ച് ഏറെക്കാലം ചർച്ചകളും ഊഹങ്ങളും നിലവിലുണ്ടായിരുന്നു. കോപ്പർനിക്കസിന്റെ സിദ്ധാന്തത്തെ പിന്താങ്ങിയിരുന്ന പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ തത്ത്വചിന്തകൻ [[ജിയോർഡാനോ ബ്രൂണോ]] ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനെ പരിക്രമണം ചെയ്യുന്നതുപോലെ നിശ്ചലനക്ഷത്രങ്ങളും സൂര്യന്‌ സമാനമാണെന്നും അവയ്ക്കുചുറ്റുമെല്ലാം ഗ്രഹങ്ങളുണ്ടെന്നും പറഞ്ഞിരുന്നു.<ref>"Cosmos" in ''The New Encyclopædia Britannica'' (15th edition, Chicago, 1991) '''16''':787:2a. "For his advocacy of an infinity of suns and earths, he was burned at the stake in 1600."</ref> പതിനെട്ടാം നൂറ്റാണ്ടിൽ [[ഐസക് ന്യൂട്ടൺ|ഐസക് ന്യൂട്ടണും]] ഇതേ സാധ്യത മുന്നോട്ടുവച്ചു. പ്രിൻസിപ്പിയയുടെ അവസാനഭാഗമായ ''ജനറൽ സ്കോളിയ''ത്തിൽ സൂര്യന്റെ ഗ്രഹവ്യവസ്ഥയുമായി താരതമ്യം ചെയ്ത് അദ്ദേഹം ഇപ്രകാരം എഴുതി : "സ്ഥിരനക്ഷത്രങ്ങൾ സൂര്യന്‌ സമാനമാണെങ്കിൽ അവയുടെ രൂപകല്പനയും ഒരേവിധത്തിലായിരിക്കും".<ref>
{{cite book | last = Newton | first = Isaac | coauthors = I. Bernard Cohen and Anne Whitman | title = The Principia: A New Translation and Guide | publisher = University of California Press | date = 1999 [1713] | page = 940}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1178473" എന്ന താളിൽനിന്ന് ശേഖരിച്ചത്