"സി. മാധവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
1905 ഏപ്രിൽ 12നു് [[ആലപ്പുഴ]]യിലാണു് മാധവൻ പിള്ള ജനിച്ചതു്. ആലപ്പുഴ [[സനാതനധർമ്മവിദ്യാശാല]]യിൽ ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രശസ്തമായ നിലയിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായി. എങ്കിലും ഉപരിപഠനം നടന്നതു് പല ഘട്ടങ്ങളിലായിട്ടായിരുന്നു. സ്വന്തമായി തൊഴിൽ കണ്ടെത്തുവാനുള്ള പരിശ്രമത്തിൽ അദ്ദേഹം പഴയ ഒരു റെമിങ്ടൺ ടൈപ്പ്റൈറ്റർ മൂലധനമാക്കി ആലപ്പുഴയിൽ തന്നെ ഒരു കൊമേഴ്സ്യൽ സ്കൂൾ തുടങ്ങി. പക്ഷെ അധികം താമസിയാതെ ആ പദ്ധതി പരാജയപ്പെട്ടു. ടൈപ്പ്‌റൈറ്ററുമായി [[ചങ്ങനാശ്ശേരി]]യിലെത്തിയ മാധവൻ പിള്ള അന്നത്തെ [[എസ്.ബി.കോളേജ്]] പ്രിൻസിപ്പാൾ ഫാദർ മാത്യു പുത്തൻപുരയ്ക്കലിനെ കണ്ടുമുട്ടാനിടയായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിമാറി ഈ കണ്ടുമുട്ടൽ.
 
പുരയ്ക്കലച്ചൻ പിള്ളയെ എസ്.ബി. കോളേജിൽ ചേർത്തു. ഒന്നാം ക്ലാസ്സോടെ ഇന്റർമീഡിയറ്റ് പാസ്സായ അദ്ദേഹം തുടർന്നു് തിരുവനതപുരത്തു്തിരുവനന്തപുരത്തു് ബി.ഏ.ക്കു പഠിച്ച് 1941-ൽ ഡിഗ്രി നേടി.
ഇക്കാലഘട്ടത്തിനിടയിൽ തന്നെ അദ്ദേഹം സജീവമായ സാഹിത്യവൃത്തിയിലേക്കു തിരിഞ്ഞിരുന്നു. ‘ദേശസേവിനി‘,‘ജ്ഞാനാംബിക’, ‘കുമാരി കമല‘, ‘വീരാംഗന‘ തുടങ്ങിയ നോവലുകൾ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ നടന്നുവന്ന ‘വിജയഭാനു‘ എന്ന വിനോദമാസിക ഏറെ പ്രചാരമാർജ്ജിച്ചു.1938ൽ ‘യാചകമോഹിനി’യും 1941-ൽ ‘സ്ത്രീധന’വും പുറത്തുവന്നു. ഇക്കാലഘട്ടത്തിൽ, മദ്രാസ് റേഡിയോ നിലയത്തിൽ മുറയ്ക്കു ലഭിച്ചിരുന്ന മലയാളപരിപാടികൾ മുഖ്യവരുമാനമാർഗ്ഗമാക്കി മൂന്നുവർഷത്തോളം അദ്ദേഹം മദ്രാസിൽ തന്നെ കഴിഞ്ഞുകൂടി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1176433" എന്ന താളിൽനിന്ന് ശേഖരിച്ചത്