"ടാനിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==സവിശേഷത==
അലക്സാഡ്രയുടെ സ്ഥാപനത്തിനു (ബി. സി. 332) മുമ്പുവരെ ടാനിസ് ഈജിപ്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. എ. ഡി. 174-ലെ റോമാസാമ്രാജ്യ വിരുദ്ധകലാപത്തെ തുടർന്ന് ഈ നഗരം നശിപ്പിക്കപ്പെട്ടു. ഈജിപ്തിലെ ഹൈകോസ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ടാനിസ് 19-ാം രാജവംശത്തിന്റെ ആസ്ഥാനമായും, 21-ഉം, 23-ഉം രാജവംശങ്ങളുടെ ഉത്ഭവകേന്ദ്രമായും ചരിത്രത്തിൽ അറിയപ്പെടുന്നു. [[bible|ബൈബിളിൽ]] സോവൻ നഗരമെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് ടാനിസ് ആണെന്ന് കരുതപ്പെടുന്നു. ഇവിടെ പുരാതന ആരാധനാലയങ്ങൾ, പ്രതിമകൾ തുടങ്ങിയവയുടെ നിരവധി അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/ടാനിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്