"സോണിയ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:소냐 간디
(ചെ.) →‎ആദ്യകാല ജീവിതം: കേംബ്രിഡ്ജ് നഗരം
വരി 49:
ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ , സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺ‌ട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് [[1983|1983ൽ]] മരിച്ചു. അദ്ദേഹം ഒരു ‍ ഫാസിസ്റ്റ് അനുകൂലിയായിരുന്നു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒർബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.
[[1964]]-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ [[കേംബ്രിഡ്ജ്|കേംബ്രിഡ്ജിലെത്തി]] നഗരത്തിലെത്തി<ref>[http://news.bbc.co.uk/1/hi/world/south_asia/3546851.stm Profile: Sonia Gandhi ,BBC News]</ref>. അവിടെ സർട്ടിഫികേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. [[1968|1968ൽ]] വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയുടെ]] വീട്ടിൽ താമസമാക്കി.
തുടക്കത്തിൽ ഇന്ത്യയെ ഇഷ്ടപ്പെടാനോ ഇവിടുത്തെ ഭക്ഷണ-വസ്ത്രധാരണ രീതികളുമായി പൊരുത്തപ്പെടാനോ സോണിയയ്ക്കു കഴിഞ്ഞില്ല. ഇതിനിടയിൽ, മുട്ടറ്റംവരെ മാത്രമുള്ള പാവാടയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതു വിവാദമാവുകയും ചെയ്തു. [[1983|1983ൽ]] ഇന്ത്യൻ‍ പൗരത്വം ലഭിച്ചപ്പോഴേയ്ക്കും ഈ അവസ്ഥയ്ക്കു മാറ്റം വന്നിരുന്നു. ദമ്പതികൾക്ക് [[1970|1970ൽ]] മകൻ [[രാഹുൽ ഗാന്ധി|രാഹുൽ ഗാന്ധിയും]] [[1972|1972ൽ]] മകൾ [[പ്രിയങ്ക ഗാന്ധി|പ്രിയങ്ക ഗാന്ധിയും]] പിറന്നു.
"https://ml.wikipedia.org/wiki/സോണിയ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്