"മത്സ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

695 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
==ഭാരതത്തിൽ==
1822-ലാണ് ഭാരതത്തിൽ ആദ്യമായി ശാസ്ത്രീയ മത്സ്യപഠനം ആരംഭിച്ചത്. [[ഫ്രാൻസിസ് ഹാമിൽട്ടൻ]] [[ഗംഗാനദി|ഗംഗാനദിയിലും]] അതിന്റെ പോഷകനദികളിലുമാണ് ആദ്യമായി പഠനങ്ങൾ നടത്തിയത്. 1827-ൽ ഇദ്ദേഹം തെന്നിന്ത്യയിലൂടെ നടത്തിയ യാത്രയിൽ പുതിയ മത്സ്യങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തു. 1839-ൽ [[കേണൽ സൈക്സ്]] എന്ന ശാസ്ത്രജ്ഞൻ നിരവധി പുതിയ ഇനങ്ങളെ കണ്ടെത്തി അവയ്ക്ക് ശാസ്ത്രനാമങ്ങൾ നൽകി. [[ഫിഷസ് ഓഫ് ദുക്കും]] ([[Fishes of Dukkum]]) എന്നായിരുന്നു പ്രസിദ്ധീകരണത്തിന്റെ നാമം. ഇതിൽ ''ദുക്കും'' എന്ന വാക്ക് ദക്ഷിണം എന്നാണെന്നു കരുതപ്പെടുന്നു.
 
1849-ൽ [[തോമസ് കാവൽഹിൽ ജെർഡൻ]] ([[T.C. Jerdon]]) [[വയനാട്]], [[തമിഴ്നാട്]], [[കർണ്ണാടക]] എന്നിവിടങ്ങളിൽ സഞ്ചരിക്കുകയും മത്സ്യങ്ങളെ കണ്ടെത്തി ശാസ്ത്രനാമം നൽകുകയും ചെയ്തു. [[മക്‌ക്ലല്ലന്റ്]], [[ബീവാൻ]] എന്നിവർ ഈ കാലയളവിൽ ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1172781" എന്ന താളിൽനിന്ന് ശേഖരിച്ചത്