"ഗോവിന്ദ് നിഹലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rameshng (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1046786 നീക്കം ചെയ്യുന്നു
No edit summary
വരി 22:
}}
 
ഒരു ഇന്ത്യൻ [[ചലച്ചിത്ര സംവിധായകൻ|ചലച്ചിത്ര സംവിധായകനും]], ഛായാഗ്രാഹകനുമാണ് '''ഗോവിന്ദ് നിഹലാനി'''. കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായ ഇദ്ദേഹം, ഇന്ത്യയിൽ സമാന്തര ചലച്ചിത്രപ്രസ്ഥാനത്തെ സജീവമാക്കിയ ആദ്യകാല സിനിമാപ്രവർത്തകരിലൊരാളാണ്. [[ഹിന്ദി]] ചലച്ചിത്രങ്ങൾക്ക് പുറമേ, [[മറാഠി]], [[ബംഗാളി]] ഭാഷകളിലും സിനിമാ സംവിധാനം നിർവഹിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
1940 ഓഗസ്റ്റ് 19-ന് [[കറാച്ചി|കറാച്ചിയിൽ]] ജനിച്ചു.<ref>http://www.thesindhi.com/People/Govind_Nihalani</ref> ഇന്ത്യാവിഭജനാനന്തരം മുംബൈയിലേക്ക് കുടിയേറുകയായിരുന്നു. 1962-ൽ സിനിമാട്ടോഗ്രാഫിയിൽ ബിരുദം കരസ്ഥമാക്കിയ നിഹലാനി വിഖ്യാത ചലച്ചിത്ര ഛായാഗ്രാഹകനായ വി.കെ. മൂർത്തിയുടെ അസിസ്റ്റന്റായിട്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. അക്കാലത്ത്, ശ്യാം ബെനഗലിന്റെ പല ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിരുന്നത് മൂർത്തിയായിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള പ്രവർത്തനം നിഹലാനിക്ക് ശ്യാം ബെനഗലുമായുള്ള സൗഹൃദത്തിന് വഴിയൊരുക്കി. ഛായാഗ്രഹണരംഗത്ത് സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതിൽ മൂർത്തിയുടെയും ശ്യാം ബെനഗലിന്റെയും ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. 1970-ൽ പുറത്തിറങ്ങിയ ശാന്തത ആണ് ഇദ്ദേഹം സ്വന്തമായി ഛായാഗ്രഹണം നിർവഹിച്ച ആദ്യ ചലച്ചിത്രം. അങ്കുർ (1974), നിശാന്ത് (1975), ഭൂമിക (1977), ജുനൂൻ (1978), അറ്റൻബറോയുടെ ഗാന്ധി (1981) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ഛായാഗ്രഹണ ജീവിതത്തിലെ ആദ്യകാല ചിത്രങ്ങൾ.
 
1980-കളോടെ നിഹലാനി സംവിധാനരംഗത്തേക്കും കടന്നു.<ref>http://www.hindustantimes.com/Govind-Nihalani-turns-71/Article1-734988.aspx</ref> ഛായാഗ്രഹണത്തിലെന്നപോലെതന്നെ സംവിധാന നിർവഹണത്തിലും ഇദ്ദേഹം തന്റേതായ ഒരു ശൈലി രൂപപ്പെടുത്തുകയും നിരവധി പരീക്ഷണങ്ങൾക്ക് മുതിരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കന്നി ചിത്രമായ ആക്രോശ് (1980) തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ഫിലിം ഫെയർ പുരസ്കാരമുൾപ്പടെ നിരവധി അംഗീകാരങ്ങൾക്കർഹമായിട്ടുള്ള ഈ ചിത്രത്തിൽ ഓം പുരി, നസ്റുദ്ദീൻ ഷാ, സ്മിതാപാട്ടീൽ, അമ്രീഷ് പുരി തുടങ്ങി ഒരു വലിയ താരനിരതന്നെയുണ്ട്. 1981-ലെ, ന്യൂഡൽഹി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ മയൂരം പട്ടം കരസ്ഥമാക്കിയതും ഈ ചിത്രമായിരുന്നു. വിഖ്യാത മറാഠി സാഹിത്യകാരൻ വിജയ് ടെണ്ടുൽക്കർ ആണ് ഇതിന്റെ രചന നിർവഹിച്ചത്. നിഹലാനി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിട്ടുള്ളത്. വിജോതാ (1982), അർധ് സത്യ (1982), തമസ് (1986), പാർട്ടി (1984), ദൃഷ്ടി (1990), പിതാ (1991), കർമയോദ്ധാ (1992), ഹസാർ ചൗരാസി മാ (1997), തക്ഷക് (2000), ദേഹ് (2001), ദേവ് (2004) തുടങ്ങിയവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചലച്ചിത്രങ്ങൾ. ഹസാർ ചൗരാസി മാ ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവിയുടെ ഒരു കഥയെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. ഇതിന്റെ തിരക്കഥ ഇദ്ദേഹമാണ് രചിച്ചത്. കമൽഹാസൻ നായകനായി അഭിനയിച്ച കുരുതിപ്പുനൽ (1996) എന്ന ചലച്ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിർവഹിച്ചത്. ഇതിൽ മിക്കവാറും എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണവും ഇദ്ദേഹം തന്നെ നിർവഹിച്ചു. തക്ഷക്, ദേവ്, ദേഹ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും ഇദ്ദേഹത്തിന്റേതുതന്നെയാണ്. ദേഹ് എന്ന ചിത്രം അതിൽ ആവിഷ്കരിച്ചിട്ടുള്ള സ്പെഷ്യൽ ഇഫക്റ്റുകൊണ്ടുകൂടി ശ്രദ്ധേയമാണ്.
"https://ml.wikipedia.org/wiki/ഗോവിന്ദ്_നിഹലാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്