"തെയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 334:
===പരേതാത്മാക്കൾ===
പൂർവികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തിൽ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യjർ തെയ്യത്തിലൂടെ കെട്ടിയാടപ്പെടുന്നു. മരണാനന്തരം മനുഷ്യർ ചിലപ്പോൾ ദൈവമായി മാറുമെന്ന വിശ്വാസം കാരണമാണു് ഇതു് ചെയ്യുന്നതു്. [[കതിവനൂർ വീരൻ]], [[കുടിവീരൻ]], [[പടവീരൻ]], [[കരിന്തിരിനായർ]], [[മുരിക്കഞ്ചേരികേളു]], [[തച്ചോളി ഒതേനൻ]], [[പയ്യമ്പള്ളിച്ചന്തു]] തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള തെയ്യക്കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. [[മാക്കഭഗവതി]], [[മനയിൽ ഭഗവതി]], [[തോട്ടുകര ഭഗവതി]], [[മുച്ചിലോട്ടു ഭഗവതി]], [[വണ്ണാത്തി ഭഗവതി]], [[കാപ്പാളത്തിച്ചാമുണ്ഡി]], [[മാണിക്ക ഭഗവതി]] തുടങ്ങിയ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ പേരിലും തെയ്യങ്ങളുണ്ട്. [[കുരിക്കൾ തെയ്യം]], [[പൊന്ന്വൻ തൊണ്ടച്ചൻ]], [[വിഷകണ്ഠൻ]] എന്നീ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്.. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ പേരിലുള്ള [[മുന്നായരീശ്വരൻ]], [[വാലന്തായിക്കണ്ണൻ]] എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്.
 
ദുർമൃതിയടഞ്ഞ മനുഷ്യരുടെ പേരിലുളഅള തെയ്യങ്ങളാണു്. [[കണ്ടനാർകേളൻ]], [[പെരുമ്പുഴയച്ചൻ തെയ്യം]], [[പൊൻമലക്കാരൻ]], [[കമ്മാരൻ തെയ്യം]], [[പെരിയാട്ടു കണ്ടൻ]], [[മലവീരൻ]] തുടങ്ങിയവ.. പാമ്പുകടിയേറ്റ് തീയിൽ വീണു മരിച്ച കേളനെ [[വയനാട്ടു കുലവൻ|[വയനാട്ടു കുലവനാണ്]] ദൈവമാക്കി മാറ്റിയത്. കിഴക്കൻ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയിൽ വീണു മരിച്ച ഒരാളുടെ സങ്കല്പിച്ചുള്ള തെയ്യമാണ് [[പെരുമ്പുഴയച്ചൻ]]. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊൻമലക്കാരൻ തെയ്യവും കമ്മാരൻ തെയ്യവും. ദൈവത്താൽ കൊല്ലപ്പെടുന്ന മനുഷ്യർ ദൈവമായിത്തീരുമെന്ന വിശ്വാസവും നിലവിലുണ്ടു്. ഐതിഹ്യപ്രകാരം ഭദ്രകാളിയാൽ കൊല്ലപ്പെട്ട ചിണ്ടനെ [[മലവീരൻ]] തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാൽ നിഗ്രഹിക്കപ്പെട്ടകൊല്ലപ്പെട്ടുവെന്നു് ഒരുപറയപ്പെടുന്ന 'ചാത്തിര' നാണ് പാടാർകുളങ്ങരവീരൻ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാൽ നിഗ്രഹിക്കപ്പെട്ടകൊല്ലപ്പെട്ട ഒരാളുടെ സങ്കല്പത്തിലുള്ളതത്രെപോരിലുള്ളതത്രെ [[ഉതിരപാലൻ തെയ്യം]]. ദേവതകളുടെ കൈയിൽപ്പെട്ടു മരണമടഞ്ഞ മനുഷ്യർ ദേവതകളായിത്തീരുമെന്ന വിശ്വാസമാണ് ഇവയ്ക്ക് അവലംബം.
 
ഗുരുപൂജയിലും പരേതാരാധനയിലും പുലയർ മുമ്പിലാണ്. അവരുടെ 'തൊണ്ടച്ചൻ ദൈവ'ങ്ങളിൽ പ്രമുഖൻ പുലിമറഞ്ഞ ഗുരുനാഥനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയിൽനിന്ന് ആൾമാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥൻ തമ്പുരാക്കന്മാരുടെ നിർദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാൻ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോൾ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാൽ പുലിവേഷത്തോടെ [[കാരിക്കുരിക്കൾ]] അപ്രത്യക്ഷമാവുകയാണുണ്ടായത്. [[പനയാർ കുരിക്കൾ]], [[വട്ടിയൻ പൊള്ള]], [[പിത്താരി]] ([[ഐപ്പള്ളിത്തെയ്യം]]), [[വെള്ളൂക്കുരിക്കൾ]], [[അമ്പിലേരി കുരിക്കൾ]], [[ചിറ്റോത്ത് കുരിക്കൾ]], [[പൊല്ലാലൻ കുരിക്കൾ]], [[വളയങ്ങാടൻ തൊണ്ടച്ചൻ]] തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയർ തെയ്യം കെട്ടിയാരാധിക്കുന്നു.
 
"https://ml.wikipedia.org/wiki/തെയ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്