"തെയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
ഇതിഹാസ-പുരാണ കഥാപാത്രങ്ങളുടെ സങ്കല്പങ്ങളിലുള്ള ചില തെയ്യങ്ങളുണ്ട്. വൈഷ്ണവസങ്കല്പത്തിലുള്ളവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. നരസിംഹാവതാരസങ്കല്പത്തിലുള്ള വിഷ്ണുമൂർത്തി, മത്സ്യാവതാരസങ്കല്പത്തിലുള്ള പാലോട്ടു ദൈവം, ശ്രീരാമാവതാരസങ്കല്പത്തിലുള്ള [[അണ്ടലൂർ ദൈവം]], ലക്ഷ്മണസങ്കല്പത്തിലുള്ള [[അങ്കദൈവം]] എന്നിവ പ്രധാനങ്ങളാണ്. [[ഊർപ്പഴച്ചിദൈവം]] വൈഷ്ണവാംശഭൂതമായ തെയ്യമാണ്. ലവ-കുശ സങ്കല്പത്തിലാണ് മുരിക്കന്മാരെ ([[കരിമുരിക്കൻ]], [[ബമ്മുരിക്കൻ]] എന്നീ തെയ്യങ്ങളെ) കെട്ടിയാടിക്കുന്നത്. '[[നെടുപാലിയൻ ദൈവം]]' ബാലിയുടെ സങ്കല്പത്തിലും, '[[കിഴക്കേൻ ദൈവം]]' സുഗ്രീവസങ്കല്പത്തിലുമുള്ള തെയ്യങ്ങളാണ്. ശ്രീരാമൻ, സീത എന്നിവരുടെ സങ്കല്പത്തിൽ [[മണവാളൻ]], [[മണവാട്ടി]] എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു.
===പരേതാത്മാക്കൾ===
പൂർവികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തിൽ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യൻമനുഷ്യjർ തെയ്യാട്ടത്തിൽതെയ്യത്തിലൂടെ ജീവിക്കുന്നുകെട്ടിയാടപ്പെടുന്നു. മരണാനന്തരം മനുഷ്യൻമനുഷ്യർ ചിലപ്പോൾ ദേവതകളായിദൈവമായി മാറുമെന്ന വിശ്വാസമാണ്വിശ്വാസം ഇവയ്ക്ക്കാരണമാണു് അവലംബം ഇതു് ചെയ്യുന്നതു്. [[കതിവനൂർ വീരൻ]], [[കുടിവീരൻ]], [[പടവീരൻ]], [[കരിന്തിരിനായർ]], [[മുരിക്കഞ്ചേരികേളു]], [[തച്ചോളി ഒതേനൻ]], [[പയ്യമ്പള്ളിച്ചന്തു]] തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള കോലങ്ങളുണ്ട്തെയ്യക്കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. [[മാക്കഭഗവതി]], [[മനയിൽ ഭഗവതി]], [[തോട്ടുകര ഭഗവതി]], [[മുച്ചിലോട്ടു ഭഗവതി]], [[വണ്ണാത്തി ഭഗവതി]], [[കാപ്പാളത്തിച്ചാമുണ്ഡി]], [[മാണിക്ക ഭഗവതി]] തുടങ്ങിയ തെയ്യങ്ങൾ അതിനു തെളിവാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ സങ്കല്പത്തിലും തെയ്യങ്ങളുണ്ട്. [[കുരിക്കൾ തെയ്യം]], [[പൊന്ന്വൻ തൊണ്ടച്ചൻ]], [[വിഷകണ്ഠൻ]] എന്നീ തെയ്യങ്ങൾ അതിനു തെളിവാണ്. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ സങ്കല്പത്തിലുള്ള [[മുന്നായരീശ്വരൻ]], [[വാലന്തായിക്കണ്ണൻ]] എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്.
ദുർമൃതിയടഞ്ഞ മനുഷ്യരുടെ സങ്കല്പത്തിലും തെയ്യങ്ങളുണ്ട്. [[കണ്ടനാർകേളൻ]], [[പെരുമ്പുഴയച്ചൻ തെയ്യം]], [[പൊൻമലക്കാരൻ]], [[കമ്മാരൻ തെയ്യം]], [[പെരിയാട്ടു കണ്ടൻ]], [[മലവീരൻ]] തുടങ്ങിയവ അതിനു തെളിവാണ്. പാമ്പുകടിയേറ്റ് തീയിൽ വീണു മരിച്ച കേളനെ [[വയനാട്ടു കുലവൻ|[വയനാട്ടു കുലവനാണ്]] ദേവതയാക്കി മാറ്റിയത്. കിഴക്കൻ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയിൽ വീണു മരിച്ച ഒരാളുടെ സങ്കല്പത്തിലുള്ള തെയ്യമാണ് [[പെരുമ്പുഴയച്ചൻ]]. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊൻമലക്കാരൻ തെയ്യവും കമ്മാരൻ തെയ്യവും. ഭദ്രകാളിയാൽ നിഗ്രഹിക്കപ്പെട്ട ചിണ്ടനെ [[മലവീരൻ]] തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാൽ നിഗ്രഹിക്കപ്പെട്ട ഒരു 'ചാത്തിര' നാണ് പാടാർകുളങ്ങരവീരൻ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാൽ നിഗ്രഹിക്കപ്പെട്ട ഒരാളുടെ സങ്കല്പത്തിലുള്ളതത്രെ [[ഉതിരപാലൻ തെയ്യം]]. ദേവതകളുടെ കൈയിൽപ്പെട്ടു മരണമടഞ്ഞ മനുഷ്യർ ദേവതകളായിത്തീരുമെന്ന വിശ്വാസമാണ് ഇവയ്ക്ക് അവലംബം.
ഗുരുപൂജയിലും പരേതാരാധനയിലും പുലയർ മുമ്പിലാണ്. അവരുടെ 'തൊണ്ടച്ചൻ ദൈവ'ങ്ങളിൽ പ്രമുഖൻ പുലിമറഞ്ഞ ഗുരുനാഥനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയിൽനിന്ന് ആൾമാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥൻ തമ്പുരാക്കന്മാരുടെ നിർദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാൻ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോൾ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാൽ പുലിവേഷത്തോടെ [[കാരിക്കുരിക്കൾ]] അപ്രത്യക്ഷമാവുകയാണുണ്ടായത്. [[പനയാർ കുരിക്കൾ]], [[വട്ടിയൻ പൊള്ള]], [[പിത്താരി]] ([[ഐപ്പള്ളിത്തെയ്യം]]), [[വെള്ളൂക്കുരിക്കൾ]], [[അമ്പിലേരി കുരിക്കൾ]], [[ചിറ്റോത്ത് കുരിക്കൾ]], [[പൊല്ലാലൻ കുരിക്കൾ]], [[വളയങ്ങാടൻ തൊണ്ടച്ചൻ]] തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയർ തെയ്യം കെട്ടിയാരാധിക്കുന്നു.
143

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1170656" എന്ന താളിൽനിന്ന് ശേഖരിച്ചത്