"ഡെവോണിയൻ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
[[ആൽഗ|ആൽഗകൾക്കായിരുന്നു]] ഡെവോണിയൻ സസ്യജാലത്തിൽ നിർണായക സ്ഥാനം. എന്നാൽ ഡെവോണിയൻ ആൽഗാ-ഫോസിലുകളുടെ പരിമിതി ഇവയെക്കുറിച്ചുള്ള പഠനം ദുഷ്കരമാക്കുന്നു. സ്ടോമറ്റോലൈറ്റ് ആൽഗകൾ ഡെവോണിയൻ [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകളുടെ]] അടിസ്ഥാന ഘടകമായി മാറി. ഡെവോണിയന്റെ ആരംഭത്തിനു മുമ്പുതന്നെ ജലസംവഹന കലകളാൽ സമ്പുഷ്ടമായ സംവഹന സസ്യങ്ങൾ ആവിർഭവിച്ചിരുന്നു. ആദ്യകാല സംവഹന സസ്യങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് സിലിഫൈറ്റോപ്സിഡ (psiliphytopsida). അന്ത്യ സൈലൂറിയൻ കല്പത്തിലെ നിക്ഷേപങ്ങളിൽ നിബദ്ധമായിരിക്കുന്ന സസ്യഫോസിലുകളിൽ ഭൂരിഭാഗവും സംവഹന സസ്യങ്ങളുടേതാണ്. സസ്യാവശിഷ്ടങ്ങളുടെ വൻ നിക്ഷേപങ്ങളും സുപ്താണുക്കളുംകൊണ്ട് സമ്പന്നമാണ് ഡെവോണിയൻ അവസാദങ്ങൾ.
 
സമുദ്രജീവിവർഗങ്ങൾക്കാണ് ഡെവോണിയനിൽ ഏറ്റവും കൂടുതൽ വികാസപരിണാമം സംഭവിച്ചത്. ബ്രാക്കിയോപോഡ്, [[പവിഴം]], [[എക്കിനോഡേം]], [[സ്പോഞ്ച്]], [[മൊളസ്ക്]] തുടങ്ങിയ അകശേരുകികളുടെ ആധിക്യം ഡെവോണിയൻ സമുദ്രങ്ങളുടെ പ്രത്യേ കതയായിരുന്നു. [[ഒസ്ട്രാകോഡ്]], [[പ്ളാക്കോഡേം]], [[അകാൻതോഡിയൻ]] എന്നിവ ഈ കല്പത്തിൽ പരിണാമത്തിന്റെ ഉന്നതിയിൽ എത്തി. ബ്രയോസോവ, ട്രൈലൊബൈറ്റ, ഗാസ്ട്രപോഡ്, സെഫലാപോഡ്, എക്കിനോയ്ഡ്, ക്രിനോയ്ഡ് എന്നിവ ഡെവോണിയൻ അക ശേരുകികളിൽ പ്രാധാന്യം അർഹിക്കുന്നു. അധോഡെവോണിയൻ നിക്ഷേപങ്ങളിലാണ് ഗ്രാപ്റ്റൊലൈറ്റ് ഫോസിലുകൾ നിബദ്ധമായിട്ടുള്ളത്. ഡെവോണിയൻ നിക്ഷേപങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന കോണോഡോണ്ട്സ് (conodonts), ഗോണിയാറ്റൈ റ്റീസ്ഗോണിയാറ്റൈറ്റീസ് (goniaatities) ഫോസിലുകൾ ഡെവോണിയൻ നിക്ഷേപങ്ങ ളുടെനിക്ഷേപങ്ങളുടെ താരതമ്യപഠനത്തിന് ഏറെ സഹായകമാണ്.
 
പൊതുവേ മത്സ്യങ്ങളുടെ വികാസപരിണാമത്തിന്റെ കാലഘട്ടം എന്നാണ് ഡെവോണിയനെ വിശേഷിപ്പിക്കുന്നത്. സൈലൂറിയൻ കല്പത്തിന്റെ അവസാനത്തിലും മധ്യഡെവോണിയനിലുമാണ് മത്സ്യങ്ങൾ നിർണായകമായ തോതിൽ പരിണാമത്തിനു വിധേയ മായത്. നിരവധിയിനം പുതിയ മത്സ്യങ്ങൾ ഈ കല്പത്തിൽ ആവിർഭവിച്ചു. യഥാർഥ താടിയെല്ലോടുകൂടിയ ഗന്തോസ്റ്റോമാ (Ganthostoma) മത്സ്യം ആവിർഭവിച്ചതും ഡെവോണിയനിൽ ആയിരുന്നു.
"https://ml.wikipedia.org/wiki/ഡെവോണിയൻ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്