"മലബാർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Malabar}}
[[ബ്രിട്ടൻ|ബ്രിട്ടീഷ്]] ഭരണകാലത്തും തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം അൽപ കാലവും [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്ന ഒരു ജില്ലയാണ് '''മലബാർ ജില്ല'''. [[കോഴിക്കോട്]] നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ [[കേരളം|കേരള സംസ്ഥാനത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]],[[കണ്ണൂർ ജില്ല|കണ്ണൂർ]], [[കോഴിക്കോട് ജില്ല|കോഴിക്കോട്]], [[വയനാട് ജില്ല|വയനാട്]], [[മലപ്പുറം ജില്ല|മലപ്പുറം]], [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലകൾ ഉൾപ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ [[ലക്ഷദ്വീപ്|ലക്ഷദ്വീപും]] ബ്രിട്ടീഷ് കൊച്ചിയും മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു.
== ചരിത്രം ==
പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ മലബാർ വെള്ളക്കാരുടെ അധീനതയിലായി, 1792ൽ മലബാറിന്റെ അധികാരം ഇവർക്കു [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനിൽ]] നിന്ന് ലഭിച്ചു ബോംബേ പ്രസിഡൻസിയായിരുന്നു ഭരണനിർവഹണം നടത്തിയിരുന്നത്. 1800ൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി, ഭരണനിർവഹണത്തിനായി ഒരു കളക്ടറും ഒൻപത് ഡെപ്യൂട്ടി കളക്ടർമാരും നിയമിതരായി. 1801 ഒക്ടോബർ ഒന്നിനു അധികാരമേറ്റ മേജർ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടർ.
|