"ഗോൽഷിഫ്‌തെ ഫറഹാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
[[ഇറാൻ|ഇറാനിലെ]] ഒരു പ്രമുഖ അഭിനേത്രിയും സംഗീതജ്ഞയുമാണ് '''ഗോൽഷിഫ്‌തെ ഫറഹാനി.'''
==അഭിനയ ജീവിതം==
ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഹോളിവുഡിൽ ആദ്യമായി അഭിനയിച്ച നടി എന്ന പ്രത്യേകതയും ഇവർക്കുണ്ട്. പ്രമുഖ നടൻമാരായ [[ലിയോനാർഡോ ഡികാപ്രിയോ|ലിയനാർഡോ ഡികാപ്രിയോയും]] [[റസ്സൽ ക്രോ|റസ്സൽ ക്രോയും]] വേഷമിട്ട [[ബോഡി ഓഫ് ലൈസ്]] എന്ന ചിത്രത്തിൽ ഫറഹാനി വേഷമിട്ടിട്ടുണ്ട്. [[അസ്ഗർ ഫർഹാദി]] അടക്കമുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള നടിയാണ് ഫറഹാനി. അസ്ഗർ ഫർഹാദിയുടെ [[നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ|'എ സെപ്പരേഷൻ']] എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. അദ്ദേഹത്തിന്റെ തന്നെ [[എബൗട്ട് എല്ലി]] എന്ന ചിത്രത്തിൽ ഫറഹാനി ഏറ്റവും പ്രധാന വേഷം ചെയ്തു. ബെർലിൻ അടക്കമുള്ള മേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണിത്.
ഫ്രഞ്ച് മാഗസിന് വേണ്ടി അർധനഗ്നയായി പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ഫറഹാനിയ്ക്ക് ഇറാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി.<ref>http://www.mathrubhumi.com/movies/world_cinema/245939/</ref> ഫ്രാൻസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന [[മദാം ലെ ഫിഗാരോ|മദാം ലെ ഫിഗാരോയ്ക്ക്]] വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ അർധനഗ്നയായി എന്ന് പറഞ്ഞാണ് ഇറാനിൽ പ്രവേശിക്കുന്നതിന് നടിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.
 
"https://ml.wikipedia.org/wiki/ഗോൽഷിഫ്‌തെ_ഫറഹാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്