"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവാദം
വരി 45:
== വിമർശനം ==
സ്ത്രീപുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് താത്ത്വികമായി കടുത്ത പിന്തിരിപ്പൻ സമീപനമുള്ള [[ജമാഅത്തെ ഇസ്ലാമി]], കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്‌ മാധ്യമം ദിനപ്പത്രവും ആഴ്ചപ്പതിപ്പുമെന്ന് [[ഹമീദ് ചേന്നമംഗലൂർ]] വിമർശിച്ചിട്ടുണ്ട്. മൗമൂദിസ്റ്റുകളുടെ ബൗദ്ധികജിഹാദിന്റെ അടിവേരുകൾ എവിടെയെല്ലാമാണെന്നും, പുരോഗമന രാഷ്ട്രീയത്തിന്റെ ചരിത്രമുള്ള കേരളത്തിലെ ബുദ്ധിജീവികളും പൊതുപ്രവർത്തകരും ജമാഅത്ത് വലയിൽ എങ്ങനെയാണ്‌ കുടുങ്ങിയെതെന്നും, ജമാഅത്ത് പ്രത്യയശാസ്ത്രത്തിന്റെ വ്യാജപരിവേഷവും ഇടപെടലുകളും കേരളീയ സമൂഹത്തെ എങ്ങനെയെല്ലാമാണ്‌ പിളർക്കുന്നതെന്നുമുള്ളതിന്റെ സൂചനകൾ മാധ്യമം പ്രസിദ്ധീകരണങ്ങൾ നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.<ref>[[ഹമീദ് ചേന്നമംഗലൂർ]], പൊതുസമ്മതികളിലെ ചതിക്കുഴികൾ എന്ന ശീർഷകത്തിൽ 2010 മേയ് 16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം(പുറങ്ങൾ 8-19)</ref>
 
==വിവാദം==
മുസ്ലീം സമുദായത്തിലെ പ്രമുഖ വ്യക്തികളുടെ ഇ-മെയിലുകൾ ചോർത്താൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് നിർദേശിച്ചുവെന്ന രീതിയിൽ വാർത്തകൾ നൽകുക വഴി മത സൗഹാർദം തകർക്കാൻ മാസിക ശ്രമിച്ചെന്ന് 2012 ജനുവരി പകുതിയിൽ വിവാദങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ സമുദായ സൗഹാർദം തകർക്കാനുള്ള ഹീനമായ ശ്രമമാണ് നടന്നതെന്നു കേരള മുഖ്യമന്ത്രി [[ഉമ്മൻചാണ്ടി]] വിശദീകരിച്ചു. ഇതേ തുടർന്ന് വാരികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10855342&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 ഇ മെയിൽ വിവാദ വാർത്ത: പത്രത്തിനെതിരെ നിയമനടപടിക്കു മന്ത്രിസഭാ തീരുമാനം]</ref>.
 
268 ഇ-മെയിൽ വിലാസത്തിന്റെ വിശദാംശങ്ങൾ മനസിലാക്കുവാനായി കേരള ആഭ്യന്തരവകുപ്പ് ഹൈടെക് സെല്ലിന് എഴുതിയ കത്തിൽ വാരിക കൃത്രിമം നടത്തുകയും പട്ടികയിൽ നിന്നും മുസ്ലീ സമുദായത്തിൽ ഉൾപ്പെടാത്ത വ്യക്തികളുടെ പേരുകൾ ഒഴിവാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലൂടെ ആഭ്യന്തരവകുപ്പ് മുസ്ലീം സമുദായത്തിലെ വ്യക്തികളെ മാത്രം അന്വേഷണ വിധേയമാക്കുന്നു എന്ന രീതിയിലാണ് വാരിക ഉള്ളടക്കം പ്രസിദ്ധപ്പെടുത്തിയത്. പട്ടികയിലെ 12, 26, 48 സ്ഥാനങ്ങളിലുള്ള മറ്റു സമുദായങ്ങളിലെ വ്യക്തികളുടെ പേരുകൾ വാരിക പ്രസിദ്ധീകരിച്ചിരുന്നില്ല. ഇത്തരത്തിൽ പട്ടികയിൽ പലയിടങ്ങളിലും കൃത്രിമം നടത്തിയിട്ടുണ്ടെന്നു വാർത്തൾ പുറത്തു വന്നു<ref>[http://www.mathrubhumi.com/online/malayalam/news/story/1400588/2012-01-19/kerala 'മാധ്യമം' വാരികയ്‌ക്കെതിരെ നിയമനടപടി]</ref>.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്