"ബി.ടി. രണദിവെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
എട്ടാമത്തെ വയസ്സിൽ രണദിവെയെ [[പൂനെ | പൂനെയിലെ]] പ്രസിദ്ധമായ നൂതൻ മറാത്തി വിദ്യാലയത്തിൽ നാലാം ക്ലാസിൽ പ്രവേശിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ താല്പര്യം കാണിച്ച ബി.ടി.ആർ. തന്റെ ആദ്യകാലങ്ങളിൽ [[ലോകമാന്യ തിലകൻ | ലോകമാന്യ തിലകന്റെയും]] [[ഗാന്ധിജി | ഗാന്ധിജിയുടെയും]] പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടനായിരുന്നു <ref name="citu-archive" />.
 
1921-ൽ അദ്ദേഹം മട്രിക്കുലേഷൻ പരീഷ ജയിക്കുകയും പൂനെയിലെ ഫെർഗൂസൻ കോളേജിൽ ഉന്നതപഠനത്തിനായി ചേരുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിർദ്ദേശത്തിന് വഴങ്ങി പിറ്റേ വർഷം അദ്ദേഹം ബോംബെയിലെ വിൽസൺ കോളേജിൽ ചേർന്നു. 1925-ൽ ചരിത്രവും സാമ്പത്തികശാസ്ത്രവും വിഷയങ്ങളായെടുത്ത് ബി.എ. പരീക്ഷ ജയിക്കുകയുണ്ടായി <ref name="citu-archive" />.
 
==രാഷ്ട്രീയ ചരിത്രം==
രണദിവെയുടെ പിതാവ് [[ഗോപാല കൃഷ്ണ ഗോഖലെ | ഗോപാല കൃഷ്ണ ഗോഖലെയുടെ]] ആശയങ്ങളിൽ തല്പരനായ, സ്വാതന്ത്ര സമരത്തെ പിന്തുണച്ചിരുന്ന ഒരു കോൺഗ്രസ്സ് അനുകൂലി ആയിരുന്നു <ref name="citu-archive" />. 1924-ൽ രണദിവെയുടെ ബിരുദ പഠന സമയത്ത് ചൌരി-ചൌര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം പിൻവലിച്ചിരുന്ന സമയമായിരുന്നു. എന്നാൽ രണദിവെ ഈ നീക്കത്തിൽ അസംതൃപ്തനായിരുന്നു <ref name="citu-archive" />.
 
==അവലംബങ്ങൾ==
{{reflist}}
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ബി.ടി._രണദിവെ" എന്ന താളിൽനിന്ന് ശേഖരിച്ചത്