"ഗോണ്ട്വാന (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) de
No edit summary
വരി 3:
മദ്ധ്യേന്ത്യയിലെ ഒരു ഭൂപ്രദേശമാണ്‌ ഗോണ്ട്വാന. [[ഗോണ്ട്|ഗോണ്ട് ജനവിഭാഗത്തിന്റെ]] ആവാസകേന്ദ്രം എന്ന അർത്ഥത്തിലാണ്‌ മേഖലക്ക് ഈ പേര്‌ വന്നത്. ഗോണ്ടുകൾ മദ്ധ്യേന്ത്യയിൽ മുഴുവനും വ്യാപിച്ചിരുന്നതിനാൽ ഈ പ്രദേശത്തിന് കൃത്യമായ ഒരു അതിര്‌ നിർണയിക്കുവാൻ സാധ്യമല്ല. എന്നിരുന്നാലും [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[വിദർഭ]] മേഖലയുടെ കിഴക്കൻ പ്രദേശങ്ങൾ, അതിനു തൊട്ടു വടക്കായി കിടക്കുന്ന മദ്ധ്യപ്രദേശിന്റെ ഭാഗങ്ങൾ, ഛത്തീസ്ഗഢിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവ ഗോണ്ട്വാനയുടെ പ്രധാന മേഖലകളായി കണക്കാക്കുന്നു. വിശാലമായ അർത്ഥത്തിലെടുക്കുമ്പോൾ ആന്ധ്രാപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾ, പടിഞ്ഞാറൻ ഒറീസ എന്നിവയെല്ലാം ഗോണ്ട്വാനയുടെ ഭാഗങ്ങളാണ്‌.
 
[[ഫലകചലനസിദ്ധാന്തം|ഫലകചലനസിദ്ധാന്തപ്രകാരം]] പുരാതന ഭൂഖണ്ഡമായ [[പാൻജിയ]] വിഭജിക്കപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങളിലൊന്നായ [[ഗോണ്ട്വാന ഭൂഖണ്ഡം|ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ]] പേര്‌ ഇന്ത്യയിലെ ഈ പ്രദേശത്തിൽ നിന്നും എടുത്തതാണ്‌. ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ നിലനിൽപ്പിനെ തെളിയിക്കുന്ന പുരാതനമായ പാറകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഈ പ്രദേശത്ത് ഒറീസയിലാണ് എന്നതാണ് ഇതിനു കാരണം.
{{India-geo-stub}}
 
"https://ml.wikipedia.org/wiki/ഗോണ്ട്വാന_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്