"ടാൻസാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: kl:Tanzania
(ചെ.) →‎കൃഷി: ++
വരി 80:
=== കൃഷി ===
[[പ്രമാണം:Tengeru market.jpg|thumb|left|A market near [[Arusha]]]]
പരമ്പരാഗതമായി ഒരു കാർഷിക രാജ്യമാണ് താൻസാനിയ. ഉപജീവനാധിഷ്ഠിത കൃഷിക്ക് മുൻതൂക്കമുള്ള താൻസാനിയയിൽ ജനസംഖ്യയുടെ നല്ലൊരു പങ്ക് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ജനസംഖ്യയിൽ 85-90 ശ.മാ.-ത്തിന്റേയും പ്രധാന ഉപജീവനമാർഗം കൃഷിയാണെങ്കിലും ജനങ്ങളിൽ ഭൂരിഭാഗവും തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിടത്തോളം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. [[തിന]], [[കസാവ]], യാം, [[ചോളം]] എന്നിവയാണ് പ്രാദേശിക വിളകൾ. ഈർപ്പഭരിത പ്രദേശങ്ങളിൽ [[വാഴ|വാഴക്കൃഷിക്കാണ്]] മുൻതൂക്കം. സാൻസിബാറും താൻസാനിയയുടെ തീരപ്രദേശങ്ങളുമാണ് [[നെല്ല്]] ഉത്പാദനത്തിൽ മുന്നിൽ നില്ക്കുന്നത്.
കസാവ, ചോളം, നെല്ല്, [[സോർഗം]], തിന, [[മധുരക്കിഴങ്ങ്]], വാഴപ്പഴം എന്നിവയാണ് മുഖ്യ ഭക്ഷ്യവിളകൾ; [[കാപ്പി]], കരയാമ്പു[[ഗ്രാമ്പൂ]], [[പരുത്തി]], [[പുകയില]], സിസാൽ, [[തേയില]], [[കശുവണ്ടി]], [[കുരുമുളക്]] എന്നിവ മുഖ്യ നാണ്യവിളകളും. പ്രധാന കയറ്റുമതി ഉത്പന്നങ്ങളും ഇവ തന്നെ. ലോകത്തിലെ പ്രധാന കരയാമ്പു ഉത്പാദന പ്രദേശങ്ങളാണ് സാൻസിബാറും പെംബ ദ്വീപുകളും. മാറ്റക്കൃഷിക്കാണ് താൻസാനിയയിൽ ഏറെ പ്രാധാന്യം. കൃഷിയോടൊപ്പം കന്നുകാലി വളർത്തലും വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
 
പരുത്തിയും കാപ്പിയും ഒഴികെയുള്ള വാണിജ്യവിളകൾ എല്ലാം കൊളോണിയൽ കാലഘട്ടത്തിലാണ് താൻസാനിയയിൽ എത്തുന്നത്. കാപ്പിയാണ് മുഖ്യ കയറ്റുമതി ഉത്പന്നം. താൻസാനിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളും കിലിമഞ്ജാരോ[[കിളിമഞ്ചാരോ കൊടുമുടി|കിളിമഞ്ചാരോ മലഞ്ചരിവുകളുമാണ്]] പ്രധാന കാപ്പി ഉത്പാദന മേഖലകൾ. സിസാൽ ആണ് മറ്റൊരു പ്രധാന നാണ്യവിള. ലോകത്തിലെ സിസാൽ ഉത്പാദനത്തിന്റെ 1/3 -ഉം താൻസാനിയയിൽ നിന്നാണ്. യൂറോപ്യന്മാരാണ് ഇവിടെ പ്രധാനമായും സിസാൽ കൃഷി ചെയ്യുന്നത്. താൻസാനിയയിലെ പ്രധാന [[കരിമ്പ്]] ഉത്പാദകരും യൂറോപ്യന്മാർ തന്നെ. ഗ്രാമ്പൂവിന് പുറമേ നാളികേരവും സാൻസിബാർ മേഖലയിൽ നിന്ന് വൻതോതിൽ ഉത്പാദിപ്പിക്കുന്നു.
 
=== ഖനനവും വ്യവസായവും ===
"https://ml.wikipedia.org/wiki/ടാൻസാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്