"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
:വിശ്വ്വേട്ടൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലായി, പക്ഷെ നമ്മൾ ചർച്ചചെയ്യുന്നത് ശ്രദ്ധേയനായ പൂർവ്വവിദ്യാർഥിയുള്ളതുകൊണ്ട് സ്കൂൾ ശ്രദ്ധേയമാകുമോ എന്നതാണ്. വിക്കിപീഡിയയിൽ നമ്മൾ എല്ലാത്തിനേയും പറ്റി ലേഖനങ്ങൾ വരണം എന്നു പറയാൻ പറ്റില്ല ശ്രദ്ധേയതയുള്ളത് ആകാം എന്നു കരുതി വിക്കിപീഡിയ ഒരു സംഭരണിയുമല്ല.--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 05:09, 13 ജനുവരി 2012 (UTC)
 
::''രണ്ടു ദിവസം മുമ്പ് ഒരു പഴയ സജീവ മലയാളി വിക്കിഉപയോക്താവിനെ കണ്ടു. ഇപ്പോളെന്താ അവിടേക്കൊന്നും വരാത്തതെന്നു ചോദിച്ചപ്പോൾ തന്ന ഉത്തരം വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞു. മൂന്നുനാലുവർഷം മുമ്പ്, വളരെയധികം എഴുതാനുണ്ടെന്ന ആവേശത്തോടെ വിക്കിയിലെത്തിയ അദ്ദേഹം എഴുതാനുദ്ദേശിച്ച പ്രൌഢലേഖനങ്ങൾക്ക് ജോലിത്തിരക്കിനിടയിൽ തുടക്കമായി കുറിച്ചിട്ട ലഘുലേഖനങ്ങളെയൊക്കെ നിർബന്ധബുദ്ധിയോടെ ആരൊക്കെയോ എതിർക്കുകയോ മാച്ചുകളയുകയോ ചെയ്തുകൊണ്ടിരുന്നത്രേ'' എന്ന കമന്റിന്. ആ ലേഖനങ്ങളുടെ പ്രാധാന്യമറിയാൻ നിലവറ തുറന്നൊന്നു പരിശോധിച്ചാൽ മതി. എല്ലാം അവിടെത്തന്നെ ഉണ്ട്. പിന്നെ എല്ലാ തുടക്കാരും ആദ്യം എഴുതുന്ന ലേഖനങ്ങൾക്ക് വിക്കിയിൽ വരാൻ മാത്രം ശ്രദ്ധേയത ഉണ്ടാകണമെന്നില്ല. പിന്നെ അന്നൊന്നും ലേഖനങ്ങളിൽ പുതുമുഖമെന്ന പരിഗണന കാര്യമായി നൽകിയിരുന്നില്ലായിരിക്കാം. ഇപ്പോൾ അവർ എഴുതുന്ന ലേഖനങ്ങൾക്ക് ശ്രദ്ധേയത ഇല്ലങ്കിൽ പോലും ഒറ്റയടിക്കു പുറത്താക്കാതെ അവ നിലനിർത്താൻ സാധിക്കുമോ എന്നു നോക്കിയിട്ടു അർഹമായ പരിഗണന നൽകിത്തന്നെയാണ് ഒഴിവാക്കാറ്. ആ ഉപയോക്താവ് ഓടിയത് വ്യക്തിപരമായി താല്പര്യമില്ലാതിരുന്നിട്ടാവും. കഴിയുമെങ്കിൽ അദ്ദേഹത്തോട് ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുവാൻ അഭ്യർഥിക്കുക. പിന്നെ, അങ്ങനെയൊക്കെ ഓടാനാണെങ്കിൽ ഞാൻ എപ്പോഴേ ഓടേണ്ടതായിരുന്നു.
 
 
::മലയാളം വിക്കിപീഡിയ നവജാതശിശു തന്നെയാണ്. നവജാതശിശുവിൽ ഒരു പൂർണ്ണകായ മനുഷ്യന്റെ എല്ലാ കഴിവുകളും വേണമെന്നു ശഠിക്കാൻ സാധിക്കില്ല. വളർച്ച അതിന്റെ വഴിയെ വരും. നമ്മളുടെ അന്ത്യത്തോടെ വിക്കിപീഡിയ അന്യം നിൽക്കില്ല. നമ്മളെക്കാൾ മികച്ചവർ വരും. സംഭാവനകളും ഉണ്ടാകും. നമ്മുടെ കാലത്ത് നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്യുന്നു. അപ്പോൾ ഉള്ളിലുള്ള കാര്യങ്ങൾ ശ്രദ്ധേയതയയുള്ളതായിരിക്കണമെന്നു നമ്മൾ നയം വഴി തീരുമാനിക്കുന്നത് ഒരു കുറച്ചിലാകില്ല. വിശ്വപ്രഭയുടെ എല്ലാ സംവാദങ്ങളുടെയും കമന്റ് പ്രകാരം വിജ്ഞാനകോശത്തിൽ എല്ലാം ഉൾപ്പെടുത്തണം എന്ന ഒരു രീതി പോലെ തോന്നുന്നു. അതു ശരിയാണോ? ഇവിടെ ഒരുമിച്ചൊരു നയം സൃഷ്ടിച്ചിട്ട് അതിനു യോജിക്കുന്ന രീതിയാണ് പിന്തുടരാറുള്ളതെന്നു ശരിയല്ലേ. ഇനി, വിദ്യാലയങ്ങളുടെ കാര്യത്തിൽ അല്ലെങ്കിൽ നയം വേണ്ടെന്നു വയ്ക്കണം. കലാലയങ്ങൾ എല്ലാം ഇവിടെ സ്ഥാനം പിടിക്കുന്നില്ലേ? പിന്നെ ഇവിടുള്ള നയങ്ങൾ സൃഷ്ടിച്ചിട്ട് ഒരുപാടു കാലമൊന്നും ആയിട്ടില്ല. കഷ്ടിച്ചൊരു വർഷം, അത്രമാത്രം. പിന്നെ കിരൺ പറഞ്ഞ കാര്യത്തെക്കുറിച്ച് അഭിപ്രായം പ്രതീക്ഷിക്കുന്നു. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:15, 13 ജനുവരി 2012 (UTC)
"ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.