"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ അഡ്മിനിസ്റ്റ്രേഷൻ എന്നതു് എപ്പോഴും സെൻസർ ബോർഡ് പോലെയല്ല പ്രവർത്തിക്കേണ്ടതു്. മറ്റൊരുത്തൻ ടൈപ്പു ചെയ്തിട്ടതു് വാണ്ടെറിസമല്ലാതെ, ശുദ്ധമനസ്സോടെയാണെങ്കിൽ, അവയിൽ വിവരദായകമായി ഒരു വാക്കുപോലുമുണ്ടെങ്കിൽ, അതിനെ സ്വന്തം അദ്ധ്വാനത്തേക്കാളും ബഹുമാനത്തോടെ കാണണം എന്നതു് കാര്യനിർവ്വാഹകരും സജീവ ഉപയോക്താക്കളും ഒരു സ്വയംസംവാഹകനിയമമായിത്തന്നെ എടുക്കണം. തെറ്റു തിരുത്തണമെങ്കിൽ, തെളിവുകളില്ലാത്തതിനാൽ വിമർശിക്കണമെങ്കിൽ , ആയിക്കോളൂ.. പക്ഷേ, ശ്രദ്ധേയതയില്ലെന്നു് ആരോപിച്ച് മുച്ചൂടും മുടിച്ചു കളയരുതേ. Thou shall not judge എന്ന പഴയ വാക്യം ഓർമ്മയില്ലേ? നമുക്കു പിമ്പേ വരുന്നവന്റെ ചെരിപ്പിന്റെ വാറു തൊടാൻ പോലും നാം ആരു്?
 
ലേഖനങ്ങളുടെ ശ്രദ്ധേയതയെപ്പറ്റി നാം പണ്ടെന്നോ നയങ്ങൾ രൂപീകരിച്ചിട്ടുണ്ടാവാം. ആരൊക്കെക്കൂടിയാണു് അങ്ങനെ തീരുമാനിച്ചുറച്ചതെന്ന് എന്നെന്നേക്കും പ്രസക്തമല്ല. അത്തരം തീരുമാനങ്ങൾ എടുത്ത കാലത്തും അതിനുശേഷവും ആ നയങ്ങൾ പിൻപറ്റുന്നവർ ഉൾക്കൊള്ളുന്ന വിക്കിബോധം നന്നേ ചുരുങ്ങിയതാണു് എന്നാണു് എനിക്കു പറയുവാനുള്ളതു്.
 
മലയാളം വിക്കിപീഡിയ ഇപ്പോഴും ഒരു നവജാതശിശുവാണു്. ഇത്രയും കാലത്തിനിടയിൽ തന്നെ എത്രയോ സജീവ ഉപഭോക്താക്കളും കാര്യനിർവാഹകരും വന്നു? അതിൽ എത്രയോ പേർ burn-out ചെയ്തു? ഇനിയും ആരൊക്കെ വരും, പോവുമായിരിക്കാം? നാമൊക്കെ വളർന്നുമൂത്തു് ചത്തുപോവുമ്പോഴേ അതിനു് കൌമാരപ്രായമെങ്കിലും എത്തൂ. പക്ഷെ ഇപ്പോൾ, ആയ കാലത്തു്, നാം കൊണ്ടു നടക്കുന്ന നമ്മുടെ ചെറിയ വിചാരസീമകൾ മൂലം, മലയാളം വിക്കിപീഡിയയുടെ പൂർണ്ണസൌകുമാര്യകാലത്ത് അതിനു് വികലാംഗത്വം വരുത്താതെയിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1161760" എന്ന താളിൽനിന്ന് ശേഖരിച്ചത്