"ട്രാക്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ചരിത്രം==
[[Image:Modern-tractor.jpg|thumb|200px|right|A modern 4-wheel drive [[farm]] tractor]]
[[യു. എസ്.]], [[ബ്രിട്ടൺ]] , തുടങ്ങിയ രാജ്യങ്ങളിൽ 19-ാം ശ. -ത്തിന്റെ അവസാന കാലത്താണ് ട്രാക്റ്ററിന്റെ പ്രഥമ രൂപം നിർമിക്കപ്പെട്ടത്. കൃഷി സ്ഥലങ്ങളിൽ അന്ന് ഉപയോഗിച്ചുവന്നിരുന്ന നീരാവി എൻജിനിൽ നിന്ന് രൂപം കൊണ്ടതാണ് ട്രാക്റ്റർ. 1890-കളോടെ [[കലപ്പ]] വലിച്ച് നിലം ഒരുക്കുന്നതിനായി ട്രാക്റ്റർ ഉപയോഗിച്ചു തുടങ്ങി. പെട്രോൾ ഇന്ധനമായി പ്രയോജനപ്പെടുത്തുന്ന ട്രാക്റ്റർ നിർമിച്ചത് [[അയൊവ|അയൊവയിലെ]] [[ജോൺ ഫ്രൊയിലിച്ച്]] ആണ് . അയൊവയിലെ ചാൾസ് നഗരത്തിലെ സി.ഡബ്ളിയു. ഹാർട്ടും സി.എച്ച്. പാറും ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച ട്രാക്റ്റർ നിർമാണം ക്രമേണ വലിയൊരു വിജയമായിത്തീർന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധത്തോടെ]] ട്രാക്റ്ററിന് ലോകമെമ്പാടും പ്രചാരം ലഭിച്ചു. ബ്രിട്ടനിലേയും ഫ്രാൻസിലേയും സൈനിക ട്രക്കുകളുടെ നിർമാണത്തിനു പിന്നിലെ പ്രചോദനം അക്കാലത്ത് യു.എസ്സിൽ പ്രചാരത്തിലിരുന്ന ട്രാക്റ്ററുകളായിരുന്നു. ട്രാക്റ്ററിന്റെ വേഗത എത്ര തന്നെയായാലും അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങളുടെ പ്രവർത്തന വേഗത സ്ഥിരമായ ഒന്നു തന്നെയായിരിക്കും. ആന്തരദഹന യന്ത്ര സംവിധാനമാണ് ആധുനിക ട്രാക്റ്ററുകളിൽ വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നത്. [[പെട്രോൾ]] , [[മണ്ണെണ്ണ]], [[എൽപിജി]], [[ഡീസൽ]] എന്നിവയിലേതെങ്കിലുമൊന്നായിരിക്കും ഇന്ധനം. എൻജിനിൽ നിന്നുള്ള ഊർജം അഥവാ ശക്തി, പ്രൊപ്പെല്ലെർ ഷാഫ്റ്റ്, ഗിയർ ബോക്സ്, ഡിഫെറെൻഷ്യൽ ഗിയർ, എന്നിവ വഴി പിൻവശത്തെ ചാലിത ചക്രങ്ങളിൽ എത്തുന്ന തരത്തിലാണ് ട്രാക്റ്ററിലെ ഡ്രൈവിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. 12 മുതൽ 120 വരെയോ അതിൽ കൂടുതലോ [[കുതിരശക്തി|കുതിരശക്തിയുള്ള ]]എൻജിനുകൾ ട്രാക്റ്ററിൽ ഉപയോഗിച്ചുവരുന്നു.
 
"https://ml.wikipedia.org/wiki/ട്രാക്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്