"ട്രാക്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
ക്യാറ്റർപില്ലെർ, ക്രാളെർ ഇനം ട്രാക്റ്ററുകളിൽ ഓരോ വശത്തും മുൻ/പിൻ ചക്രങ്ങളെ തമ്മിൽ തുടർച്ചങ്ങല കൊണ്ട് ബന്ധിപ്പിച്ചിരിക്കും. സാധാരണ ട്രാക്റ്ററെ അപേക്ഷിച്ച് ഉയർന്ന [[ആസംജനം|ആസംജനവും]] കുറഞ്ഞ [[ ഭൂതല മർദം |ഭൂതല മർദവും]] ആണ് ഇവയ്ക്കുള്ളത്. പൊതുവേ [[ടൂ-വീൽ ഡ്രൈവ്]] ആണെങ്കിലും [[ഫോർ-വീൽ ഡ്രൈവ്]] ഇനം ട്രാക്റ്ററും പ്രചാരത്തിലുണ്ട്. രണ്ട് ചക്രങ്ങളിലായി ഉന്തിക്കൊണ്ടു പോകുന്ന തരത്തിലുള്ള ഏക-ആക്സിൽ ട്രാക്റ്ററുകൾ ചെറിയവയാണ്. രണ്ടു ചക്രങ്ങൾ മാത്രമുള്ള ഇവയുടെ പിന്നാലെ നടന്ന് കൈപ്പിടിയിൽ പിടിച്ചു കൊണ്ടാണ് ഓപ്പറേറ്റർ ട്രാക്റ്റർ പ്രവർത്തിപ്പിക്കാറുള്ളത്. കാർഷിക മേഖലയിലാണ് ഇത്തരം ട്രാക്റ്ററുകൾ കൂടുതലായും ഉപയോഗപ്പെടുത്തി വരുന്നത്.
 
==മുഖ്യ ഉപയോഗം==
20-ാം ശ. -ത്തിന്റെ ആരംഭത്തോടെ, ഹൈവേകൾ, ഡാമുകൾ, പൈപ്പ് ലൈനുകൾ, വ്യോമഗതാഗത താവളങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ വ്യാപകമായതോടെയാണ് ട്രാക്റ്ററുകളുടെ ഉപയോഗം വർധിച്ചത്. 1930 മുതൽ 1940 വരെയുള്ള കാലത്ത് ഡീസൽ എൻജിനുകൾ ട്രാക്റ്ററുകളിൽ പ്രചാരത്തിലായതോടെ ട്രാക്റ്ററുകളുടെ പ്രവർത്തന ക്ഷമത കൂടുകയും ഇന്ധനച്ചെലവ് ഗണ്യമായി കുറയുകയും ചെയ്തു. ഇത് ട്രാക്റ്ററുകളുടെ വർധിച്ച ഉപയോഗത്തിനും കാരണമായിത്തീർന്നു. ട്രക്കിംഗ് വ്യവസായ രംഗത്ത്, ഒരു ട്രെയിലറിനെ വലിച്ചുകൊണ്ടുപോകുന്ന യന്ത്രസംവിധാനത്തെയും, ട്രാക്റ്റർ എന്നു വിവക്ഷിക്കാറുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ട്രാക്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്