"ഡ്രാക്കുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
==ചലച്ചിത്രങ്ങളിൽ==
ബേല ലുഗോസി പ്രധാന വേഷത്തിൽ അഭിനയിച്ച നാടകം വൻ വിജയം നേടിയ ശേഷം അമേരിക്കൻ സംവിധായകനായ ടോഡ്ബ്രൗണിങ്ങാണ് നാടകത്തെ ചലച്ചിത്രമാക്കി മാറ്റിയത്<ref>[http://books.google.co.in/books?id=hNtqmyR-MNMC&pg=PA11&dq=%22Bela+Lugosi%22+dracula&hl=en&sa=X&ei=ftYNT_2MFoS3rAfunKywBA&ved=0CEEQ6AEwAg#v=onepage&q=%22Bela%20Lugosi%22%20dracula&f=false ഗൂഗിൾ ബുക്സ്]</ref>. പിന്നീട് ആഗോളമായി ഇരുന്നൂറിലധികം ഡ്രാക്കുള ചലച്ചിത്രങ്ങൾ വിവിധ ഭാഷകളിലായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [[ക്രിസ്റ്റഫർ ലീ|ക്രിസ്റ്റഫർ ലീയാണ്]] ഡ്രാക്കുള എന്ന വേഷത്തിൽ കൂടുതൽ അഭിനയിച്ചതും വളരെ ശ്രദ്ധിക്കപ്പെട്ടതും. എന്നാൽ ക്രിസ്റ്റഫർ ലീ ആയിരുന്നില്ല ഡ്രാക്കുളയായി ആദ്യം വേഷമിട്ടത്. 1931-ലാണ് വാലന്റൈൻസ് ദിനത്തിൽ ന്യൂയോർക്കിലെ റോക്‌സി തിയേറ്ററിൽ ഡ്രാക്കുളയുടെ ആദ്യ പ്രദർശനം നടന്നത്. ഡ്രാക്കുളയെ ആദ്യം ജനപ്രിയമാക്കി മാറ്റിയ ബേല ലുഗോസി 1956-ൽ അന്തരിച്ചപ്പോൾ ഡ്രാക്കുളയുടെ വേഷം ധരിപ്പിച്ചാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.
 
ലുഗോസിയുടെ അന്ത്യത്തോടെ ഡ്രാക്കുളയ്ക്ക് താൽകാലിക അന്ത്യമായിരുന്നു ഫലം. പിന്നീട് 25 വർഷങ്ങൾക്കു ശേഷമാണ് ഡ്രാക്കുള വീണ്ടും നിർമ്മിക്കപ്പെട്ടത്. [[ബ്രിട്ടൻ|ബ്രിട്ടനിലെ]] ഹാമർ ഫിലിംസ് ഭീകരചിത്രത്തിന്റെ വിജയസാധ്യതകൾ കണക്കാക്കി സ്റ്റോക്കറുടെ കഥകൾ വീണ്ടും ചലച്ചിത്രമാക്കാൻ തീരുമാനിച്ചു. ഹാമർ ഫിലിംസിന്റെ ആദ്യ ചിത്രമായിരുന്നു [[ഹൊറർ ഓഫ് ഡ്രാക്കുള]]. അക്കാലത്തെ എല്ലാ കളക്ഷൻ റെക്കോർഡുകളും പുറത്തിറങ്ങിയ ഈ ചിത്രം ഭേദിച്ചിരുന്നു. ഇതേ തുടർന്ന് 9 ഡ്രാക്കുള ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. ഈ ചിത്രങ്ങളിൽ ക്രിസ്റ്റോഫർ ലീയാണ് [[ഡ്രാക്കുള പ്രഭു|ഡ്രാക്കുള പ്രഭുവിനെ]] അവതരിപ്പിച്ചത്. അതോടെ ഡ്രാക്കുളയിൽ ക്രിസ്റ്റഫർ ലീ അവിഭാജ്യ ഘടകമായിത്തീർന്നു. ആഗോളമായി ഇന്നും ഭീകരചിത്രങ്ങളിൽ ഏറ്റവും ആകർഷിക്കപ്പെടുന്നത് ഡ്രാക്കുളച്ചിത്രങ്ങളാണ്.
 
എന്നാൽ പിന്നീട് പുറത്തിറങ്ങിയ [[ദ ബ്രൈഡ്‌സ് ഓഫ് ഡ്രാക്കുള]], [[സൺ ഓഫ് ഡ്രാക്കുള]], [[ദ റെവഞ്ച് ഓഫ് ഡ്രാക്കുള]] തുടങ്ങിയ ചിത്രങ്ങൾ അശ്ലീലതയുടെ കുത്തൊഴുക്കിൽ വികൃതമായി മാറി.
 
==ദൃശ്യമാദ്ധ്യമങ്ങളിൽ==
"https://ml.wikipedia.org/wiki/ഡ്രാക്കുള" എന്ന താളിൽനിന്ന് ശേഖരിച്ചത്