"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: eu:Maimonides)
# ദൈവത്തെ മാത്രമേ ആരാധിക്കാവൂ
# ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
# എറ്റവുംഏറ്റവും വലിയ പ്രവാചകൻ മോശെ ആണ്
# യഹൂദനിയമം(തോറാ) ദൈവദത്തമാണ്
# തോറാ മാറ്റമില്ലാത്തതാണ്
== മറ്റു സംഭാവനകൾ ==
 
മൈമോനിഡിസിന്റെ ചിന്തയുടെ പ്രധാന മുഖമുദ്ര യുക്തിബോധമായിരുന്നു. ജ്യോതിഷത്തെക്കുറിച്ചുള്ള കത്ത് എന്ന കൃതിയൽ അദ്ദേഹം ജ്യോതിഷത്തിന്റെ അവകാശവാദങ്ങളെ നിരാകരിക്കുകയും ഗ്രഹങ്ങളുടെ നില നോക്കി മിശിഹായുടെ വരവിനെ പ്രവചിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തു. ഉയിർ‍പ്പിനെക്കുറിച്ചുള്ള പഠനം എന്ന കൃതി, മരണാനന്തരമുള്ള ശരീരങ്ങളുടെ ഉയിർപ്പിൽ അദ്ദേഹത്തിനു വിശ്വാസമില്ല എന്നു വിമർശിച്ചവർക്കു മറുപടി പറഞ്ഞ് എഴുതിയതാണ്. വൈദ്യശാസ്ത്രമർമ്മജ്ഞനായ അദ്ദേഹത്തിന്റെ സംഭാവനകൾ വൈദ്യശാസ്ത്രവിഷയങ്ങളിലും ഉൺട്ഉണ്ട്. അവയിൽ അദ്ദേഹം രോഗപ്രതിരോധത്തിനാണ് ഊന്നൽ കൊടുത്തത്.<ref>Maimonides - LOOKLEX Encyclopedia - http://lexicorient.com/e.o/maimonid.htm</ref>
== ജീവിതാന്ത്യം ==
 
 
{{Cquote|കെയ്റോയിലെ കൊട്ടാരത്തിൽ നിന്നു ഒന്നര മൈൽ അകലെ ഫോസ്റ്റാറ്റിലാണ് എന്റെ വീട്. സുൽത്താന്റെ കീഴിലുള്ള എന്റെ ജോലി വളരെ ഭാരിച്ചതാണ്. അദ്ദേഹത്തിനോ, കുടുംബാംഗങ്ങൾക്കോ പ്രധാന ഉദ്യോഗസ്ഥന്മാരിൽ ആർക്കെങ്കിലുമോ അസുഖമാണെങ്കിൽ ദിവസം മുഴുവൻ എനിക്കു കൊട്ടാരത്തിൽ കഴിയേണ്ടി വരും. സാധാരണദിവസങ്ങളിൽ പോലും, അതിരാവിലേതന്നെ അവിടെ പോയിട്ട്, ഉച്ചകഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുകയാണ് എന്റെ പതിവ്. വരുന്നത് വിശപ്പുകൊണ്ട് മരിക്കാറായ അവസ്ഥയിലായിരിക്കും. യഹൂദരും അല്ലാത്തവരും അടക്കം നാനാതരക്കാരായ ഒട്ടനേകം രോഗികൾ അപ്പോൾ എന്നെ കാത്തിരിക്കുന്നുണ്ടാകും. കഴുതപ്പുറത്തുനിന്ന് ഇറങ്ങി കൈകാൽ കഴുകിയിട്ട്, അവരുടെ അനുവാദത്തോടെ ഞാൻ ദിവസത്തിൽ ആകെ കഴിക്കുന്ന ഒരുനേരത്തെ ഇത്തിരി ഭക്ഷണം കഴിക്കും. എന്നിട്ടു രോഗികളെ കാണാൻ തുടങ്ങും. ഇതു പലപ്പോഴും രാത്രി വളരെ വൈകും വരെ നീളും. മിക്കപ്പോഴും ക്ഷീണം കൊൺട്കൊണ്ട്, കിടന്നാണ് രോഗികളെ കാണുന്നത്. എല്ലാം കഴിയുമ്പോൾ, ആകെ ക്ഷീണിച്ചു വശംകെട്ട്, സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും. ഇതൊക്കെ കാരണം, ഇസ്റായേൽ മക്കളിലാരേയും സാബത്തുദിവസമല്ലാതെ മറ്റവസരങ്ങളിൽ സ്വകാര്യമായി കാണാൻ കഴിയുന്ന സ്ഥിതിയിലല്ല ഞാൻ. സാബത്തുനാൾ അവരിൽ മിക്കവരും പ്രഭാത പ്രാർഥനക്കും ശേഷം എന്റെ അടുക്കൽ വരുന്നു. ഉച്ചതിരിയുന്നതുവരെ ഞാൻ അവർക്ക്, അടുത്ത ആഴ്ചയിലേക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.}}
 
 
=== ഇസ്ലാമിക-അറേബ്യൻ സ്വാധീനം ===
 
യഹൂദചിന്തകൻ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തിൽ ജീവിച്ച് അറബി ഭാഷയിൽ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേൽ ഇസ്ലാമിക-അറേബ്യൻ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവ്വനാരംഭത്തിനുമുൻപ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.<ref>Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തിൽ The Great Islamic Rabbi എന്ന തലക്കെട്ടിൽ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html</ref> എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുൺട്അഭിപ്രായപ്പെടുന്നവരുണ്ട്. 1985-ൽ മൈമോനിഡിസിന്റെ എണ്ണൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് പാരീസിൽ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തിൽ ഒരു സമ്മേളനം നടത്താൻ മുസ്ലിം രാഷ്ട്രമായ പാകിസ്താൻ പോലും മുൻ‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമൻ, അറേബ്യൻ, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഒന്നുചേർന്നിരിക്കുന്നു.<ref>Maimonides/Rambam, Jewish Virtual Library - ലിങ്ക് മുകളിൽ</ref>
 
== അവലംബം ==
2{{Note|anthro}} Anthropomorphize
 
3{{Note|moses}} (പഴയനിയമത്തിലെ) മോസസ് മുതൽ മോസസ് (മൈമോനിഡിസ്) വരെ മോസസ് (മൈമോനിഡിസിനെ)പ്പോലെ മറ്റൊരാളുൺടായില്ലമറ്റൊരാളുണ്ടായില്ല എന്നർഥം.
 
[[വർഗ്ഗം:യഹൂദചിന്തകർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1160237" എന്ന താളിൽനിന്ന് ശേഖരിച്ചത്