"സിലിക്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: be-x-old:Крэмн
(ചെ.)No edit summary
വരി 5:
സ്വതന്ത്രരൂപത്തിൽ വളരെ അപൂർവ്വമായേ പ്രകൃതിയിൽ കാണപ്പെടുന്നുള്ളൂ എങ്കിലും [[സിലിക്കൺ ഡൈ ഓക്സൈഡ്]], [[സിലിക്കേറ്റ്]] തുടങ്ങിയ സംയുക്തങ്ങളുടെ രൂപങ്ങളിൽ ഗ്രഹങ്ങളിലും, ഗ്രഹസമാന വസ്തുക്കളിലും, നക്ഷത്രാന്തരപടലങ്ങളിലും ധാരാളമായി കാണപ്പെടുന്നു. ഭൌമാന്തർഭാഗത്ത് [[ഓക്സിജൻ]] കഴിഞ്ഞാൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണിത്. ഭൂമിയുടെ കാമ്പിന്റെ 25.7% ഭാഗം സിലിക്കൺ ആണ്.
 
വ്യാവസായികലോകത്ത് വളരെ പ്രാധാന്യമുള്ള മൂലകമാണ് ഇത്. [[ഇലക്ട്രോണിക്സ്]], [[കമ്പ്യൂട്ടർ]] മുതലായ മേഖലകളുടെ അടിസ്ഥാനമായ [[അർദ്ധചാലകങ്ങൾ|അർദ്ധചാലകങ്ങളുടെ]] നിർമ്മാണത്തിനുള്ള അസംസ്കൃതവസ്തു എന്ന നിലയിലാണ് സിലിക്കണിന് ഇന്നതെ സാഹചര്യത്തിൽ ഏറെ പ്രധാന്യംപ്രാധാന്യം ലഭിക്കുന്നത്. [[ജെർമേനിയം|ജെർമേനിയവും]] ഇത്തരത്തിലുള്ള ഒരു അർദ്ധചാലകമാണെങ്കിലും, ജെർമേനിയത്തെ അപേക്ഷിച്ച് ഉയർന്ന താപനിലയിലും സിലിക്കൺ അർദ്ധചാലകമായിത്തെന്നെ വർത്തിക്കുന്നതിനാലാണ് സിലിക്കൺ ഈ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നത്. [[സിലിക്ക]], സിലിക്കേറ്റുകൾ എന്നീ രൂപത്തിൽ സ്ഫടികം, സിമന്റ്, സെറാമിക്സ് എന്നിവയിലേയും ഒരു പ്രധാന ഘടകമാണിത്. സിലിക്കൺ, ഓക്സിജൻ, [[ഹൈഡ്രജൻ]] എന്നീ മൂലകങ്ങൾ കൊണ്ട് നിർമ്മിക്കുന്ന [[സിലിക്കോണുകൾ]] എന്നറിയപ്പെടുന്ന വ്യാവസായികപ്രാധാന്യമുള്ള ഒരുതരം പ്ലാസ്റ്റിക്കിലെ ഘടകവുമാണിത്.
 
ജീവശാസ്ത്രത്തിലും പ്രാധാന്യമർഹിക്കുന്ന ഒരു മൂലകമാണിത്. ജന്തുക്കളുടെ ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും, സസ്യങ്ങളിൽ പ്രത്യേകിച്ച് പുല്ല് വർഗത്തിൽ പെട്ട ചെടികളിൽ ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സിലിക്കയുടെ ഒരു രൂപമായ [[സിലികിക് അമ്ലം]], ചെറുജീവികളായ [[ഡയാടോം]] എന്ന [[ആൽഗകൾ|ആൽഗകളുടെ]] പുറന്തോടിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന വസ്തുവാണ്.
"https://ml.wikipedia.org/wiki/സിലിക്കൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്