"ആറന്മുള പൊന്നമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ja:アランムラ・ポナマ)
(ചെ.)
 
== അഭിനയജീവിതം ==
ഗായകൻ [[കെ.ജെ. യേശുദാസ്|യേശുദാസിന്റെ]] അച്ഛനായ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ''ഭാഗ്യലക്ഷ്മി'' എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടർന്ന് പൊന്നമ്മ നാടകങ്ങളിൽ സജീവമായി. 1950-ൽ പുറത്തിറങ്ങിയ ''ശശിധരൻ'' എന്ന ചലച്ചിത്രത്തിൽ [[മിസ് കുമാരി|മിസ് കുമാരിയുടെ]] അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നുവന്നു<ref name="hindu.com" /> അതേവർഷം [[തിക്കുറിശ്ശി സുകുമാരൻ നായർ]] നായകനായ ''അമ്മ'' എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു<ref>[http://www.thehindujobs.com/thehindu/mp/2002/07/04/stories/2002070400560200.htm The dream merchant turns 85]</ref> തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു. ആറന്മുള പൊന്നമ്മ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി. "''പാടുന്ന പുഴ'' എന്ന സിനിമയിൽ നെഗറ്റീവ് കഥാപാത്രമായും ''യാചകൻ'' എന്ന സിനിമയിൽ വഴിപിഴച്ച ഒരു സ്ത്രീയായും ഞാൻ വേഷമിട്ടിരുന്നു. പക്ഷെപക്ഷേ എന്നെ തേടിവന്നിരുന്നത് എപ്പോഴും അമ്മവേഷങ്ങളായിരുന്നു. ജീവിതത്തിലും രണ്ട് മക്കളുടെ അമ്മയായ എനിക്ക് ഈ വേഷങ്ങൾ ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്റെ അച്ഛനായ മേലേടത്ത് കേശവപിള്ള എനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരിച്ചുപോയതിനുശേഷം എന്നേയും മറ്റ് നാലുമക്കളേയും വളർത്തിവലുതാക്കിയ പാറുക്കുട്ടിയമ്മ എന്ന എന്റെ അമ്മയാണ് എന്റെ റോൾ മോഡൽ. സത്യത്തിൽ ''അമ്മ'' എന്ന എന്റെ അഞ്ചാം സിനിമയിൽ ഞാൻ എന്റെ അമ്മയെ അനുകരിക്കുകയായിരുന്നു."<ref name="hindu.com" /> അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ [[തിക്കുറിശ്ശി സുകുമാരൻ നായർ]], രണ്ടാമത്തെ തലമുറയിലെ നായകനായ [[പ്രേം നസീർ]], [[സത്യൻ]], തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ [[മോഹൻലാൽ]], [[സുരേഷ് ഗോപി]] എന്നിവരുടേയല്ലാം അമ്മവേഷങ്ങൾ കൈകാര്യം ചെയ്തു.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1159789" എന്ന താളിൽനിന്ന് ശേഖരിച്ചത്