"ആൽഫ്രഡ് നോബൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: xmf:ალფრედ ნობელი
(ചെ.)No edit summary
വരി 11:
ആല്ഫ്രഡിനെ ഒരു കെമിക്കൽ എന്‌ജിനീയർ ആക്കുകയായിരുന്നു ഇമ്മാനുവേലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി ഇമ്മാനുവേൽ, ആല്ഫ്രഡിനെ [[പാരീസ്|പാരീസിലേക്ക്‌]] അയച്ചു. ആല്ഫ്രഡിന്റെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു അത്‌. പാരീസിൽ പ്രശസ്ത കെമിക്കൽ എഞ്ജിനിയർ ആയ റ്റി.ജെ. പെലൊസിന്റെ സ്വകാര്യ ലാബോറട്ടറിയിലെ ജോലി ആല്ഫ്രഡിനു കെമിക്കൽ എഞ്ജീനീയറിങ്ങിന്റെ പുതിയ മാനങ്ങൾ നേടികൊടുത്തു. പെലോസിന്റെ ലാബിൽ തന്നെ ജോലി ചെയ്തിരുന്ന അസ്കാനിയോ സൊബ്രെറൊ യുമായുള്ള സഹവാസം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന്റെ നാന്ദിയായിരുന്നു. ഇറ്റലിക്കാരനായിരുന്ന സൊബ്രെറൊ ആയിടക്കു നൈട്രൊഗ്ലിസറിൻ എന്ന ഉഗ്രസ്ഫോടന ദ്രാവകം കണ്ടെത്തിയ ആളായിരുന്നു. നൈട്രൊ ഗ്ലിസറിന്റെ പരീക്ഷണങ്ങൾ വളരെ അധികം അപകടകരമായിരുന്നു. എന്നാൽ ആല്ഫ്രഡ്‌ ഈ ദ്രാവകത്തിൽ വളരെ അധികം താൽപര്യം കണ്ടെത്തി. കെട്ടിടനിർമ്മാണമേഖലയിൽ നൈട്രോഗ്ലിസറിൻ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെകുറിച്ചായിരുന്നു അദ്ധേഹത്തിന്റെ പരീക്ഷണങ്ങളൊക്കെയും.
 
പാരീസിലെ കുറഞ്ഞകാലയളവിലെ പഠനത്തിനുശേഷം ആല്ഫ്രഡ്‌ റഷ്യയിലേക്കുതന്നെ തിരിച്ചു. അവിടെ വെച്ച്‌ അഛനുമൊന്നിച്ച്‌ നൈട്രൊഗ്ലിസറിന്റെ പരീക്ഷണങ്ങൾ തുടർന്നുപോന്നു. പക്ഷെപക്ഷേ ഇമ്മാനുവേലിന്റെ നല്ല ദിനങ്ങൾക്ക്‌ വീണ്ടും മങ്ങലേറ്റുതുടങ്ങി. ക്രിമിയൻ യുദ്ധത്തിന്റെ അവസാനം ഇമ്മാനുവേലിനു റഷ്യയിൽ നിൽക്കാൻ കഴിയാത്തത്ര നഷ്ടങ്ങൾ നേരിട്ടുതുടങ്ങി. അതുകൊണ്ടുതന്നെ ആല്ഫ്രഡിന്റെ മൂത്ത ജേഷ്ടന്മാരെ റഷ്യയിൽ തന്നെ കച്ചവടം ചെയ്യാൻ പ്രേരിപ്പിച്ച്‌ ഇമ്മാനുവേലും കുടുംബവും വീണ്ടും സ്വീഡനിലേക്കുതന്നെ തിരിച്ചു പോന്നു.
 
1863-ലെ സ്വീഡനിലേക്കുള്ള തിരിച്ചുവരവിനുശേഷവും ആല്ഫ്രഡ്‌ നൈട്രോഗ്ലിസ്രിനുമായുള്ള പരീക്ഷണങ്ങൾ തുടർന്നു. നൈട്രൊഗ്ലിസറിനെ സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്ഫ്രഡിന്റെ അടങ്ങാത്ത അഭിനിവേഷം ഒരിക്കൽ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിലൊരാൾ ആല്ഫ്രഡിന്റെ ഇളയ അനിയൻ എമിൽ ആയിരുന്നു. അതിന്റെ പ്രത്യഘാതമായി സ്വീഡൻ ഗവർമെണ്ട്‌ അദ്ധേഹത്തിന്റെ പരീക്ഷണങ്ങൾ സ്റ്റോക്ക്‌ഹോം നഗരത്തിന്റെ പുറത്തുമാത്രമാക്കി വിലക്കേർപ്പെടുത്തി.
"https://ml.wikipedia.org/wiki/ആൽഫ്രഡ്_നോബൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്