"രാമാനുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: eu:Ramanuja
(ചെ.)No edit summary
വരി 12:
[[യൗവനം|യൗവനത്തിൽ]] വിവാഹിതനായ ശേഷവും തന്റെ പിതാവിന്റെ മരണത്തിനു ശേഷവും രാമാനുജർ സപരിവാരം [[കാഞ്ചീപുരം|കാഞ്ചീപുരത്തേയ്ക്കു്]] താമസം മാറ്റി. അവിടെ ഇളയപെരുമാൾ ആദ്യത്തെ [[വേദം|വൈദിക]] ഗുരുവായ [[യാദവപ്രകാശർ|യാദവപ്രകാശരുമായി]] കണ്ടുമുട്ടി<ref name=iep1 />. യാദവപ്രകാശരുടെ [[തത്ത്വം|താത്ത്വികചിന്ത]] [[ആദി ശങ്കരൻ|ആദിശങ്കരന്റെ]] [[അദ്വൈത വേദാന്തം|അദ്വൈത വേദാന്തത്തിനും]] [[ഭേദാഭേദവാദം|ഭേദാഭേദവാദത്തിനും]] സാമ്യമുണ്ടായിരുന്നു. തുടക്കത്തിൽ ഇളയ പെരുമാൾ യാദവപ്രകാശന്റെ വത്സല ശിഷ്യനായിരുന്നെങ്കിലും താമസിയാതെ അവർതമ്മിൽ [[ഉപനിഷത്ത്|ഉപനിഷത്തുക്കളുടെ]] ശരിയായ വ്യാഖ്യാനത്തെക്കുറിച്ചനേകം തർക്കങ്ങൾ ഉയർന്നുതുടങ്ങി. യാദവപ്രകാശരുടെ ദർശനത്തിൽ ഉപനിഷത്തുക്കൾ [[നിർഗ്ഗുണബ്രഹ്മം|നിർഗ്ഗുണവും]] [[ഈശ്വരൻ|നിരീശ്വരവും]] [[അപൗരുഷേയത്ത്വം|അപൗരുഷേയവുമായ]] പരമ്പൊരുളിനാണാധാരം നൽകുന്നതു്. മറിച്ച് രാമാനുജരുടെ പക്ഷം ഉപനിഷത്തുക്കൾ സഗുണമായ [[വിഷ്ണു|വിഷ്ണുരൂപത്തിനെയാണു്]] വർണ്ണിക്കുന്നതെന്നതായിരുന്നു.<ref name=iep1 />
 
രാമാനുജരുടെ [[തർക്കം|താർക്കികമായ]] കഴിവുകളിൽ തന്റെ അധികാർത്തിനും തന്റെ ദർശനത്തിനോടുള്ള ജനപ്രീതിക്കും എതിരിയെക്കണ്ട യാദവപ്രകാശർ രാമാനുജരെ [[തീർത്ഥാടനം|തീർത്ഥാടനത്തിനിടെ]] വധിക്കുവാനുള്ള [[ഗൂഢാലോചന|ഗൂഢാലോചനകളാരംഭിച്ചു]]. രാമാനുജരുടെ [[പൈതൃഷ്വസേയി|പൈതൃഷ്വസേയിയും]] യാദവപ്രകാശരുടെ മറ്റൊരു വത്സല ശിഷ്യനുമായിരുന്ന [[ഗോവിന്ദ ഭട്ടർ]] ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ ഉണർത്തിക്കുകയും രാമാനുജർ രക്ഷപ്പെടുകയും ചെയ്തു.<ref name=iep1 /> ഇത്രയും സംഭവിച്ചിട്ടും രാമാനുജർ കാഞ്ചീപുരത്തേയ്ക്കു മടങ്ങിയ ശേഷം സ്വഗുരുവുമായി പഠനം തുടർന്നു. യാദവപ്രകാശർ ഗൂഢാലോചനയിലെ തന്റെ [[ഉത്തരവാദിത്ത്വം]] പ്രകടമായി അംഗീകരിച്ചില്ലെന്നുമാത്രമല്ല രാമാനുജരുടെ തിരിച്ചുവരവിൽ സന്തോഷം ഭാവിക്കുകയുംചെയ്തു. പക്ഷെപക്ഷേ അധികം താമസിയാതെ വീണ്ടും [[ശ്രുതി (മതം)|ശ്രുതിവ്യാഖ്യാനത്തെക്കുറിച്ചുള്ള]] തർക്കങ്ങൾ ഉയർന്നപ്പോൾ യാദവപ്രകാശർ രാമാനുജരെ [[ഗുരുകുലം|ഗുരുകുലത്തുനിന്നും]] പുറത്താക്കി.<ref name=iep1 />
 
=== യാമുനാചാര്യരും ശ്രീവൈഷ്ണവരും ===
"https://ml.wikipedia.org/wiki/രാമാനുജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്