"ആമസോൺ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: mg:Amazôna)
തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ '''ആമസോൺ'''. ഒഴുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്‌. ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും. ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്. ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.
 
ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് [[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[നൈൽ നദി|നൈൽ നദിക്ക്]] ശേഷം രണ്ടാം സ്ഥാനത്താണ്‌. പക്ഷെപക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.
 
ഇതിന്റെ നീളം 6400 കി.മീ. ആണ്. ഇത് [[പെറു|പെറുവിലെ]] നെവാഡൊ മിസീമിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. [[ബ്രസീൽ|ബ്രസീലിൽ]] വച്ചാണ് ആമസോൺ [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിൽ]] ചേരുന്നത്.
 
== നീർത്തടവ്യവസ്ഥ ==
ലോകത്തിലെ ഏറ്റവും വലിയ നീർത്തടവ്യ്വസ്ഥയുള്ളെ ആമസോൺ നീർത്തടവ്യവസ്ഥ തെക്കെ അമേരിക്കയുടെ ഭൂവിസ്ത്രിതിയുടെഭൂവിസ്തൃതിയുടെ 40 ശതമാനം വ്യാപിച്ച് കിടക്കുന്നു, ഏകദേശം 6,915,000 ചതുരശ്ര കി.മീ (2,670,000 ച.മൈൽ) വരും ഇത്. ഉത്തര അക്ഷാംശം 5 ഡിഗ്രി മുതൽ ദക്ഷിണ അക്ഷാംശം 20 ഡിഗ്രി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ഇതിൽ ജലം വന്ന് ചേരുന്നു. ഇതിൽ ഏറ്റവും ദൂരമുള്ള ജലസ്രോതസ്സുകൾ അന്തർ-ആൻഡിയൻ ഫലകങ്ങളിൽ വരെ കാണപ്പെടുന്നു, ഈ ഭാഗം പസഫിക്ക് സമുദ്രത്തിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ മാത്രമാണ്‌ സ്ഥിതി ചെയ്യുന്നത്.
 
ആമസോണും അതിന്റെ പോഷക ശാഖകളെയും ഉൾക്കൊള്ളുന്ന ഭൂവിസ്ത്രിതിയുടെഭൂവിസ്തൃതിയുടെ അളവിൽ ഒരു വർഷത്തിനിടയ്ക്ക് മൂന്ന് മടങ്ങ് വരെ മാറ്റം കാണപ്പെടാറുണ്ട്. വേനൽക്കാലത്ത് 110,000 ച.കി.മീ (42,000 ച.മൈൽ) ആണെങ്കിൽ നിറഞ്ഞൊരുകുന്ന സമയം ഇത് 350,000 ച.കി.മീ (135, 000 ച.മൈൽ) വരെ ഉയരുന്നു. ഇതേപ്രകാരം വേനൽകാലം 11 കി.മീ (7 മൈൽ) വീതി കാണപ്പെടുമ്പോൾ വർഷകാലം നിറഞ്ഞൊഴുകുമ്പോൾ 45 കി.മീ (28 മൈൽ) വരെയായി വീതി ഉയരുകയും ചെയ്യുന്നു.
 
ആമസോണിൽ നിന്ന് അറ്റ്ലാന്റിക്ക് സമുദ്രത്തിലേക്ക് വന്നുചേരുന്ന ജലത്തിന്റെ അളവ് ഭീമമാണ്‌: വർഷകാലത്ത് 300,000 ക്യുബിക്ക് മീറ്റർ വരെയാകും ഇത്. ലോകത്ത് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും ആമാസോണിൽ നിന്നാണ്‌. ആമസോൺ സമുദ്രത്തിൽ വന്നുചേരുന്ന ഭാഗത്ത് കരകാണപ്പെടാത്തത്ര ദൂരെ നിന്ന്പോലും കുടിക്കാനവശ്യമായ വെള്ളം എടുക്കാൻ കഴിയും, കരയിൽ നിന്ന് അഞ്ഞൂറ് കിലോ മീറ്റർ അകലെ വരെയുള്ള സമുദ്രജലത്തിന്റെ ലവണാംശം താഴ്ന്ന നിലയിലാകാൻ ഇതിൽ നിന്നുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് കാരണമാകുകയും ചെയ്യുന്നു.
 
== അഴിമുഖം ==
ആമസോൺ സമുദ്രവുമായി സന്ധിക്കുന്ന ഭാഗം ഏതാണ്ട് 330 കി.മീറ്ററോളം (210 മൈൽ) വീതിയുള്ളതാണ്‌. കാബോ ഡൊ നോർതെ മുതൽ പ്യൂണ്ടൊ പതിജോക വരെയുള്ള അളവാണിത്, പക്ഷെപക്ഷേ ഇതിൽ പാര നദിയുടെ 60 കി.മീ (40 മൈൽ) സമുദ്രവുമായുള്ള വായ ഭാഗം കൂടി ഉൾപ്പെടുന്നു, ഇത് കണക്കിലെടുക്കാതെയിരിക്കാവുന്നതാണ്‌, ഈ ഭാഗം ടോകാന്റിൻസിന്റെ താഴ്ഭാഗത്താണ്‌ സ്ഥിതി ചെയ്യുന്നത്. അത്പോലെ ആമസോണിലുള്ള മറാജോ ദ്വീപിന്റെ സമുദ്രത്തിനഭിമുഖമായുള്ള ഭാഗം കൂടി ഇതിൽപ്പെടുന്നു. ഇതൊക്കെ പ്രകാരം ആംസോണിന്റെ അഴിമുഖം ഇംഗ്ലണ്ടിലെ തേംസിന്റെ നീളത്തേക്കാൾ കൂടുതലാണ്‌.
 
== ജൈവസമ്പത്ത് ==
വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മൽസ്യങ്ങൾ ധാരാളം ഇതിൽ കാണപ്പെടുന്നു, മറ്റുള്ള ജന്തുക്കളെയു മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികൾ. കുറച്ച് സ്പീഷിസുകൾ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതൽ ഇനവും മറ്റ് മൽസ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ സഞ്ചരിക്കാത്തവയുമാണ്‌.
 
കാള സ്രാവ് (Bull shark, Carcharhinus leucas) നെ സമുദ്രത്തിൽ നിന്ന് 4,000 കി.മീ (2,220 മൈൽ) അകലെയുള്ള പെറുവിലെ ഇക്വിറ്റോസിൽ കാണപ്പെട്ടതായി റിപ്പോർട്ടുണ്ട്. അറാപൈമ അഥവ പിരാറുക (Arapaima gigas) എന്നത് തെക്കെ അമേരിക്കയിൽ കാണപ്പെടുന്ന ഉഷ്ണമേഖലാ ശുദ്ധജല മൽസ്യമാണ്‌. 3 മീറ്റർ (9.8 അടി) വരെ നീളവും 200 കി.ഗ്രാം (440 പൗണ്ട്) ഭാരവും വയ്ക്കുന്ന ഇവ ഏറ്റവും വലിയ ശുദ്ധജല മൽസ്യങ്ങളിലൊന്നാണ്‌. ആമസോണിൽ കാണപ്പെടുന്ന മറ്റൊരു ശുദ്ധജല മൽസ്യമാണ്‌ അറോവന (Arowana, Osteoglossum bicirrhosum) ഇവ അറാപൈമയെ പോലെയുള്ള ഒരു ഇരപിടിയൻ മൽസ്യമാണ്‌, പക്ഷെപക്ഷേ ഇവ 120 സെ.മീ വരെ മാത്രമേ പരമാവധി നീളം വയ്ക്കാറുള്ളൂ.
 
ആമസോൺ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്‌ അനാകോണ്ട. ഇത് ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങൾ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതൽ സമയവും ചിലവഴിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1159623" എന്ന താളിൽനിന്ന് ശേഖരിച്ചത്