"അദ്വൈത സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
തത്വമസി എന്ന വേദ വാക്യത്തിലൂടെ തത്‌ എന്ന നീയും ത്വം എന്ന ബ്രഹ്മവും ഒന്നാകുന്നു എന്ന്‌ ഉപദേശിക്കപ്പെടുന്നു. ഈ ആശയത്തിണ്റ്റെ ഗഹനത കൊണ്ടാകണം ശ്രീ ശങ്കരൻ ഉദാഹരണസഹിതം വിശദീകരിക്കുന്നതിനു വേണ്ടി വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചത്‌. നേഹ നാനാസ്തി കിഞ്ചനഃ - രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന്‌ പലതവണ ആവർത്തിക്കപ്പെടുന്നുണ്ട്‌.
 
"ഇപ്പോൾ കോഴിക്കോട്‌ കടപ്പുറത്ത്‌ ഞാൻ കാണുന്ന മുപ്പത്തിയഞ്ചു വയസ്സുള്ള ഈ യുവാവു തന്നെയാണ്‌ മുപ്പതു വർഷങ്ങൾക്കു മുമ്പ്‌ കൊയിലാണ്ടിയിൽ കണ്ട ആ അഞ്ചു വയസ്സുള്ള പിഞ്ചു ബാലൻ" എന്ന വാചകത്തിൽ പാകപ്പിഴകളൊന്നും നമ്മൾ കാണുന്നില്ല. പക്ഷെപക്ഷേ കോഴിക്കോട്‌ കടപ്പുറവും കൊയിലാണ്ടിയും രണ്ടും രണ്ടാണെന്ന്‌ നമുക്കറിയാം. അതു പോലെ യുവാവും ബാലനും ഒന്നല്ല. പക്ഷെപക്ഷേ, ഈ വാക്യം പറയുന്നയാളും ഇതു കേൾക്കുന്നയാളും ദേശം കാലം എന്നീ ഉപാധികൾ മാത്രമല്ലാ, ശാരീരികമായ വലിപ്പച്ചെറുപ്പത്തേയും മാറ്റി നിർത്തി വ്യക്തിയെ മാത്രം തിരിച്ചറിയുന്നു. അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന്‌ തിരിച്ചറിയുന്നതും ഇതു പോലെ എല്ലാ ഉപാധികളെയും മാറ്റി നിർത്തിയിട്ടാണ്‌. എന്നിലെ ഞാനാണ്‌ ആത്മാവ്‌. ആ എന്നെ ഉപാധികളെല്ലാം അഴിച്ച്‌ തിരിച്ചറിയുമ്പോൾ അതു തന്നെയാണ്‌ ബ്രഹ്മം.
 
കഠോപനിഷത്തിലും ഭഗവത്‌ ഗീതയിലും ഉള്ള ഒരു ശ്ളോകം നോക്കുക:
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1159558" എന്ന താളിൽനിന്ന് ശേഖരിച്ചത്