"ഡ്രാക്കുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Dracula}}
{{Infobox book
| name = ഡ്രാക്കുള
Line 16 ⟶ 17:
}}
ഐറിഷ് എഴുത്തുകാരൻ ആയ [[ബ്രാം സ്റ്റോക്കർ]] 1897-ൽ എഴുതിയ ഭീകര നോവൽ ആണ് '''ഡ്രാക്കുള.'''<ref>http://www.bramstoker.org/novels.html Bibliography of Stoker's novles at Bram Stoker Online.</ref> സ്റ്റോക്കറുടെ ഈ സൃഷ്ടി മറ്റു പല സാഹിത്യ ശാഖകളും പിന്നീട് ആധാരം ആക്കിയിട്ടുണ്ട്. അടിസ്ഥാനപരമായി ഈ നോവൽ ഒരു [[എപ്പിസ്റ്റോളറി]] ശൈലിയിൽ ഉള്ള നോവൽ ആണ്. അത് കൊണ്ട് തന്നെ ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ് .
 
==ഡ്രാക്കുളയുടെ ആഗമനം==
ബ്രാം സ്റ്റോക്കർ തുടക്കത്തിൽ ഭാവനാശക്തിയും പ്രണയവും ഉൾക്കൊള്ളുന്ന കൃതികളാണ് രചിച്ചിരുന്നത്. പ്രൊഫസർ അർമിനിയസ് വാം ബെറി എന്ന ബുഡാപെസ്റ്റുകാരനിൽ നിന്നാണ് അദ്ദേഹം ആദ്യമായി ഡ്രാക്കുളയെക്കുറിച്ചറിയുന്നത്. ഡ്രാക്കുള എന്ന പേര് ബ്രാമിനെ വല്ലാതെ ആകർഷിച്ചിരുന്നു. ''ഫ്രാങ്കൻസ്റ്റീൻ'', ''വാർണി ദ വാംപയർ'', ''ദ ഫീസ്റ്റ് ഓഫ് ബ്ലഡ്'' തുടങ്ങിയ കെട്ടുകഥകളും മറ്റും വായിച്ച ഓർമ്മ അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു വന്നു. ഇതെല്ലാം ചേർത്ത് ഡ്രാക്കുളയെന്ന ഒരു ഭീകരകഥ രചിക്കാൻ ബ്രാമിനു താത്പര്യം ജനിച്ചു. ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചുരപ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഡ്രാക്കുള പിറവി കൊണ്ടത്. കഥ നടക്കുന്ന [[ട്രാൻസിൽവാനിയ]] അഥവാ [[റുമേനിയ]] ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ബ്രാം ആ പ്രദേശമാണ് കഥയ്ക്ക് പശ്ചാത്തലം ഒരുക്കിയത്. 1887-ൽ കഥ നടക്കുന്നതായാണ് സ്റ്റോക്കർ കൃതിയിൽ വിവരിക്കുന്നത്.
 
1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്. 1987-ൽ പുറത്തിറങ്ങിയ ''[[The Dracula Centenary Book|ദി സെന്റിനറി ബുക്കിൽ]]'' 1887 കഥാ പശ്ചാത്തലമാക്കാൻ സ്റ്റോക്കറെ അക്കാലത്ത് ഉണ്ടായ ചില സംഭവങ്ങൾ പ്രേരിപ്പിച്ചിരുന്നെന്ന് പീറ്റർ ഹൈനിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1887-ൽ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ലണ്ടനിൽ ചില അസാധാരണങ്ങളായ സംഭവങ്ങൾ നടന്നിരുന്നെന്ന് സമർത്ഥിക്കുന്നു. അതിൽ ഒരു സംഭവം ലണ്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ജൂബിലി ആചരിച്ച ആ വർഷം നാട്ടിൽ വിഷജ്വരം പടർന്നെന്നതാണ്. മറ്റൊന്ന് ക്ലാർക്ക് എന്നയാൾ ഒരു പ്രത്യേക ''രക്തമിശ്രിതം'' പുറത്തിറക്കി എന്നതാണ്. ഇതിന്റെ പരസ്യം അക്കാലത്ത് ടൈംസ് പത്രത്തിൽ വന്നിരുന്നു. രക്തം കുടിക്കുന്ന ഒരാളെക്കുറിച്ചുള്ള കഥകൾ അക്കാലത്ത് മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം സ്റ്റോക്കർക്ക് പ്രചോദനമായെന്ന് സെന്റിനറി ബുക്കിൽ വിവരിക്കുന്നു.
 
''ദ അൺ-ഡെഡ്'' എന്ന പേരിലാണ് ആദ്യ പുസ്തകം രചിച്ചത്. എന്നാൽ അദ്ദേഹം പിന്നീട് അതേ മാതൃകയിൽ രചിച്ചവയിൽ ''ജൂവൽ ഓഫ് ദ സെവൻ സ്റ്റാർസ്'' എന്ന പുസ്തകമൊഴികെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡ്രാക്കുള" എന്ന താളിൽനിന്ന് ശേഖരിച്ചത്