"ഡ്വാർത്തേ ബാർബോസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൃതികള്‍
(ചെ.)No edit summary
വരി 1:
പോര്‍ത്തുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനും. വാസ്കോ ഡ ഗാമക്കുശേഷം കേരളത്തിലേക്ക് വന്ന പോര്‍ത്തുഗീസ് വൈസ്രോയിയായ [[പെഡ്രോ അല്‍‌വാരസ് കബ്രാള്‍|കബ്രാളിന്റെ]] കൂടെ കേരളത്തിലെത്തുകയും 1500 മുതല്‍ 1516 വരെ കേരളത്തില്‍ താമസിച്ച് രേഖപ്പെടുത്തിയ വിവരങ്ങള്‍ ഇന്ന് വളരെ വിലപ്പെട്ട ചരിത്രസാമഗ്രിയാണ്‌. മാഗല്ലനൊപ്പവും അദ്ദേഹം പല രാജ്യങ്ങളിലും സഞ്ചരിച്ച് അവിടങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്വാര്‍ത്തേ ബാര്‍ബൊസയുടെ ഗ്രന്ഥം എന്ന പേരില്‍ പോര്‍ത്തുഗീസ് ഭാഷയില്‍ അവയെല്ലാം ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചു. കേരളത്തെക്കുറിച്ച് ആദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥം “A Description of the coasts of East Africa and Malabar" എന്ന പേരിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാരതത്തെക്കുറിച്ച് ആദ്യത്തെ പോര്‍ത്തുഗീസ് വിവരണഗ്രന്ഥം ഇതായിരുന്നു. പോര്‍ത്തുഗീസുകാരുടെ പ്രധാന [[ദ്വിഭാഷി]]യായി സേവനം അനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ എല്ലായിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലെ രാജാക്കന്മാരുടെ മാത്രമല്ല സാധാരണക്കാരുടേയും സാമൂഹിക ജീവിതത്തിന്റെ എല്ലാ ഉള്ളറകളും അദ്ദേഹം തുറന്നു നോക്കിക്കണ്ടതെല്ലാം അദ്ദേഹം ഒന്നൊഴിയാതെ രേഖപ്പെടുത്തി.
 
==ജീവചരിത്രം==
പോര്‍ത്തുഗലിലെ ലിസ്ബണ്‍കാരനായ ബാര്‍ബോസയുടെ ബാല്യകാലത്തെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
"https://ml.wikipedia.org/wiki/ഡ്വാർത്തേ_ബാർബോസ" എന്ന താളിൽനിന്ന് ശേഖരിച്ചത്