"മദ്ധ്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മദ്ദ്യകാലഘട്ടത്തെ കുറിച്ച്
വരി 2:
 
പേരു സൂചിപ്പിക്കുന്നത് പോലെ മദ്ധ്യകാലഘട്ടം പ്രാചീന കാലശേഷവും ആധുനിക കാലത്തിനു മുമ്പും നിലനിന്നിരുന്നതാണ്. എന്നാലത് വസ്തവത്തിൽ രണ്ടു മഹത്കാലഘട്ടങ്ങൾക്കിടയിൽ പെട്ടു പോയ സ്വന്തമായ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കാലമല്ല. കാരണം അത് മാനവ പരിണാമ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമാണ്. അതുകൂടാതെ മദ്ധ്യകാലഘട്ടത്ത് ഉണ്ടാക്കിയ നേട്ടങ്ങൾ ആധുനിക കാലഘട്ടത്തിലേകുള്ള സുപ്രധാന കാല്വെയ്പുകളുമായിരുന്നു.
 
17-ആം നൂറ്റാണ്ടിലെ യൂറോപ്യന്മാരാണ് 'മദ്ധ്യകാലങ്ങൾ' എന്ന വാക്ക് ഉപയോഗിച്ചത്. ഗ്രീക്കോ-റോമൻ സംസ്കാരങ്ങളുടെ ഇതിഹാസകാലത്തിനും അവരുടെ സ്വന്തം കാലത്തിനും ഇടയിലുള്ള ഇരുണ്ട കാലഘട്ടമായാണ് അവർ ഈ കാലഘട്ടത്തെ കണ്ടത്. എന്നാൽ വാസ്തവത്തിൽ മദ്ധ്യകാലഘട്ടം ഒരു ഇരുണ്ട, വീഴ്ച്ചകളുടെ മാത്രം കാലഘാട്ടം മാത്രം ആയിരുന്നില്ല. ഇസ്ലാമിക സംസ്കാർത്തിൽ അത് ഒരു സംസ്കാരം ജനിച്ച് വളർന്ന് പാരമ്യത്തിലെത്തിയ കാലഘട്ടമാണ്. ഇന്ത്യയിൽ അത് സംയോജനത്തിന്റെ കാലമായിരുന്നു. പഴയതും പുതിയതുമായ സാമുഹ്യ-സാമ്പത്തിക -രാഷ്ട്രീയ രീതികളുടെ സങ്കലനം ഉണ്ടായി. ഈ സങ്കലനത്തിൽ നിന്നുയർകൊണ്ട ഒരു സവിശേഷ സംസ്കാരം സഹവർത്തിത്ത്വത്തെയും സഹിഷ്ണുതയെയും ഉയർത്തിക്കാട്ടി. ഇത് മാദ്ധ്യകാല ഇന്ത്യയുടെ മുഖമുദ്രയായി തീർന്നു. യൂറോപ്പിൽ പോലും സ്ഥിതിഗതികൾ വിചരിച്ചത്ര അന്ധകാരമായിരുന്നില്ല. മദ്ധ്യകാലത്തിന്റെ ആരംഭദശയിൽ ഭൗതികവും സംസ്കാരികവും ആയ നേട്ടങ്ങൾ നന്നെ കുറവായിരുന്നു എന്നതിൽ സശയം വേണ്ട. എന്നാൽ പിൽക്കാലമായപ്പോയേക്കും യൂറോപ്യന്മാർ അവരുടെ ജീവിതനിലവാരം ഉയർത്തി, പുതിയ പ്രസ്ഥാനങ്ങൾ വളർത്തി അവയിലൂടെ പുതിയ ചിന്തകളും അറിവുകളും നേടിയ അവർ സാഹിത്ത്യത്തിലും കലയിലും നൈപുണ്യം നേടി. സത്ത്യത്തിൽ ഇക്കാലത്ത് യൂറോപ്പിൽ ഉണ്ടായ നവീന ചിന്തകൾ യൂറോപ്പിനെ മാത്രമല്ല ലോകത്തിലെ ഇതര സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഈ കാലഘട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വികാസ പരിണാമങ്ങളുടെ താത്പര്യജനകമായ കഥ നമുക്കിവിടെ വിശകലനം ചെയ്യാം.
"https://ml.wikipedia.org/wiki/മദ്ധ്യകാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്