"ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 29:
 
== ഗർഭകാല പരിചരണം, പ്രസവം ==
ആടുകളിലെ ഗർഭകാലം 145 മുതൽ 150 ദിവസം വരെയാണ്‌. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന്‌ ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്‌. പ്രസവത്തിന്‌ രണ്ടാഴ്ചമുൻപ് മുതൽ അകിട് ഇറങ്ങി തുടങ്ങും. പ്രസവം അടുക്കുന്തോറും ഈറ്റം തടിച്ചു വീർക്കുകയും വയർ കൂടുതൽ വലുതാകുകയും ചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്‌. തുടർന്ന് ഈറ്റത്തിൽ നിന്നും മാശ് ഒലിച്ചുതുടങ്ങും. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ ഉണ്ടായിരിക്കേണ്ടതാണ്‌. പ്രസവത്തിൽ ഉപയോഗിക്കുന്നതിലേക്കായി വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്‌. പ്രസവിക്കുന്നത് ആദ്യം കുട്ടിയുടെ മുൻ‌കാലും തലയുമാണ്‌ വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ ‌കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അദ്യആദ്യ പ്രസവത്തിനുശേഷം 15 മിനിറ്റിനുശേഷം രണ്ടാമത്തെ കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി ചാക്കിൽ കിടത്തി തള്ളയാടിന് നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്‌. പ്രസവ ലക്ഷണങ്ങൾക്കു ശേഷം പ്രസവം നടക്കാതിരുന്നാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്‌<ref> ഡോ. സി.കെ. ഷാജു, കർഷകശ്രീ മാസിക. ഏപ്രിൽ 2010 താൾ 58. ശേഖരിച്ച തീയതി 03-04-2010</ref>.
 
== വിവിധ ഇനങ്ങൾ ==
"https://ml.wikipedia.org/wiki/ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്