"ആൻ റോബർട്ട് ജാക്വസ് ടർഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: eu:Anne Robert Jacques Turgot
(ചെ.)No edit summary
വരി 7:
1774-ൽ ലൂയി പതിനാറാമൻ ഇദ്ദേഹത്തെ നാവിക മന്ത്രിയായി നിയമിച്ചു. അധികം താമസിയാതെ കൺട്രോളർ ജനറൽ ഒഫ് ഫിനാൻസ് എന്ന ഉന്നതപദവിയിൽ നിയുക്തനായി. തുടർന്ന്, പല [[സാമ്പത്തികം|സാമ്പത്തിക]] പദ്ധതികളും ഇദ്ദേഹം ആവിഷ്ക്കരിച്ചു നടപ്പിലാക്കി. നികുതി സമ്പ്രദായത്തിൽ പല പരിഷ്ക്കാരങ്ങളും വരുത്തി. രാജ്യാന്തര ധാന്യവ്യാപാര രംഗത്തു നിലവിലിരുന്ന പ്രാദേശിക നിയന്ത്രണങ്ങൾ നീക്കംചെയ്തു. എന്നാൽ തൊഴിലാളി സംഘടനകളെ അടിച്ചമർത്തുന്ന നയമാണ് ഇദ്ദേഹം സ്വീകരിച്ചത്. ഇത്തരം നടപടികൾ കോടതികളിലും പാർലമെന്റിലും ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് രാജകീയ പിന്തുണ നഷ്ടപ്പെട്ട ടർഗോ 1776-ൽ ഉദ്യോഗം രാജിവച്ചു.
 
==ടർഗോയുടെ സമ്പത്തികസാമ്പത്തിക സിദ്ധാന്തങ്ങൾ==
 
റിഫ്ളെക്ഷൻസ് ഓൺ ദ് ഫോർമേഷൻ ആൻഡ് ദ് ഡിസ്ട്രിബ്യൂഷൻ ഒഫ് റിച്ചസ് എന്ന ഗ്രന്ഥത്തിൽ ടർഗോ തന്റെ സാമ്പത്തിക സിദ്ധാന്തങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സമ്പത്തിന്റെ പരമമായ ഉറവിടം [[ഭൂമി|ഭൂമിയാണെന്നും]] സമ്പൽസമൃദ്ധിയെ നിർണയിക്കുന്നത് മൂലധനത്തിന്റെ വളർച്ചയും നിർവിഘ്ന പ്രവാഹവും ആണെന്നും ഇദ്ദേഹം പ്രസ്താവിച്ചു. ഉത്പാദനത്തെ അടിസ്ഥാനമാക്കി [[ഭ്രഭു|ഭൂപ്രഭുക്കന്മാർ]] നികുതി നൽകണമെന്നു വ്യവസ്ഥ ചെയ്യുന്നതും കച്ചവടത്തെയും വ്യവസായത്തെയും നികുതിയിൽ നിന്ന് ഒഴിവാക്കുന്നതുമായ ഒരു സമ്പ്രദായമാണ് ടർഗോ വിഭാവന ചെയ്തിരുന്നത്.
"https://ml.wikipedia.org/wiki/ആൻ_റോബർട്ട്_ജാക്വസ്_ടർഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്