"ഒണ്ടാറിയോ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 30:
|}}
 
വടക്കേ [[അമേരിക്ക|അമേരിക്കയിലെ]] ഗ്രേറ്റ് ലേക്ക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുത്. ശുദ്ധജലതടാകമായ ഒണ്ടാറിയോയുടെ വിസ്തീർണം 19,500 ച. കി. മിറ്റർമീറ്റർ ആണ്. 311 കി. മീറ്റർ നീളത്തിൽ [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽനിന്ന്]] 75 മീറ്റർ ഉയരെയായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 244 മീറ്റർ ആയി നിർണയിക്കപ്പെട്ടിരിക്കുന്നു. തടാകത്തിന്റെ വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും [[കാനഡ|കാനഡയിലെ]] [[ഒണ്ടാറിയോ]] പ്രവിശ്യയും തെക്കും കിഴക്കും യു. എസ്. സംസ്ഥാനമായ [[ന്യൂയോർക്ക്|ന്യൂയോർക്കും]] സ്ഥിതിചെയ്യുന്നു. [[സുപ്പീരിയർ തടാകം|സുപ്പീരിയർ]], [[മിഷിഗൺ തടാകം|മിഷിഗൺ]], [[ഹ്യൂറൺ തടാകം|ഹ്യൂറൺ]], [[ഈറി തടാകം|ഈറി]] എന്നീ തടാകങ്ങളിൽ നിന്ന് ജലം വഹിച്ചെത്തുന്ന [[നയാഗ്രാ നദി|നയാഗ്രാ നദിയാണ്]] ഒണ്ടാറിയോ തടാകത്തെ പോഷിപ്പിക്കുന്നത്. കാനഡയിലൂടെ തെക്കോട്ടൊഴുകുന്ന ട്രെന്റ്, യു. എസ്സിലെ ജെനിസി, ഒസ്‌‌വിഗോ, ബ്ലാക്ക് എന്നീ നദികൾ ഒണ്ടാറിയോയിലാണു പതിക്കുന്നത്.
 
മിക്ക മാസങ്ങളിലും ഈ തടാകം ഗതാഗത ക്ഷമമായിരിക്കും. സെയ്ന്റ് ലോറൻസിലൂടെ അറ്റ്ലാന്റിക്ക് [[സമുദ്രം|സമുദ്രവുമായും]] ന്യൂയോർക്ക്-ബാർജ് കനൽ വഴി ഗ്രേറ്റ്ലേക്സ് ശൃഖലയിലെ മറ്റു തടകങ്ങളുമായും ഇതര നദികളുമായും ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഒണ്ടാറിയോയുടെ തീരത്ത് നിരവധി തുറമുഖങ്ങൾ വളർന്നിട്ടുണ്ട്. തടാകത്തീരം പൊതുവെ സുഖരമായ കാലാവസ്ഥ അനുഭവപ്പെടുന്ന കാർഷിക മേഖലയാണ്. ഫല വർഗങ്ങളും മലക്കറിയിനങ്ങളും ഈ പ്രദേശത്ത് വൻ‌‌തോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഒണ്ടാറിയോ തുറമുഖങ്ങൾ മിക്കവയും വൻ‌‌കിട വ്യവസായ കേന്ദ്രങ്ങളാണ്. [[കാനഡ|കാനഡയിലെ]] ടൊറെന്റോ, ഹമിൽട്ടൺ, കിങ്സ്റ്റൺ, യു. എസ്സിലെ റോച്ച്സ്റ്റർ എന്നിവയാണ് പ്രമുഖ തുറമുഖങ്ങൾ.<ref>http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0005937 Ontario, Lake</ref>
"https://ml.wikipedia.org/wiki/ഒണ്ടാറിയോ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്