"മുഹമ്മദ് ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലുകൾ
No edit summary
വരി 32:
===അധികാരത്തിലേക്ക് ===
[[ഫറൂഖ് സിയാർ| ഫറൂഖ് സിയാറിനേയും]]തുടർന്ന് ഏതാനും ആഴ്ച്ചകൾ മാത്രം സിംഹാസനത്തിലിരുത്തപ്പെട്ട റഫിയുദ്ദൗളയേയും റഫി ഉദ് ദരജതിനേയും കൊലപ്പെടുത്തിയ [[സയ്യദ് സഹേദരന്മാർ ]] പിന്നീട് മുഹമ്മദ് ഷായെ സമ്രാട്ടായി വാഴിച്ചു. സയ്യദ് സഹേദരന്മാരെ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ച മുഹമ്മദ് ഷാ, [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിൻറേയും]] [[സാദത് ഖാൻ |സാദത് ഖാൻറേയും]] ദർബാറിലെ മറ്റു ഇറാനി-തുറാനി നേതാക്കന്മാരുടേയും സഹായത്തോടെ അവരെ കൊലപ്പെടുത്തി.
[[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്ക്]] പ്രധാനമന്തി പദം എറ്റെടുത്തു. [[സാദത് ഖാൻ |സാദത് ഖാന്]] [[അവധ് |അവധിലെ]] ഗവർണ്ണർ സ്ഥാനവും ബുർഹാൻ ഉൾ മുൾക്ക് എന്ന പട്ടവും ലഭിച്ചു.
 
മുഗൾ സാമ്രാജ്യത്തിൻറെ പഴയ പ്രൌഢി വീണ്ടെടുക്കുന്നതിനുളള ശേഷി മുഹമ്മദ് ഷാക്കില്ലായിരുന്നു. വിലാസലോലനായിരുന്ന<ref>http://pakistanspace.tripod.com/khurram/msrangeela.htm Muhammad Sha Rangeela</ref> മുഹമ്മദ് ഷായുടെ രീതികളിൽ അവജ്ഞയും മടുപ്പും തോന്നിയ [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്ക്]] ഡക്കാനിലേക്ക് തിരിച്ചു പോയി. മുഹമ്മദ് ഷാ ഇതു തടയാൻ വിഫല ശ്രമം നടത്തി. 1725-ൽ രാജപ്രതിനിധി പദവി ലഭിച്ചതോടെ ഡക്കാനിൽ [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിൻറെ ]] അധികാരം ഉറപ്പിക്കപ്പെട്ടു.
വരി 42:
വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ കാര്യത്തിൽ മുഹമ്മദ് ഷാ ഒട്ടും ജാഗരൂകനായിരുന്നില്ല. പേർഷ്യൻ ഭരണാധികാരി [[നാദിർ ഷാ |നാദിർ ഷായുടെ ]] സൈന്യം 1739, മാർച്ച് 20ന് ദൽഹിയിലെത്തി. രണ്ടു മാസത്തോളം നീണ്ടുന്ന ഉപരോധത്തിൽ നഗരത്തിൻറെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. കൂട്ടകൊലകൾ നടന്നു. 1736, മേയ് 16നു തിരിച്ചു പോകുമ്പോൾ [[കോഹിനൂർ|കോഹിനൂർ രത്നവും]] [[മയൂരസിംഹാസനം |മയൂരസിംഹാസനവുമടക്കം]] വമ്പിച്ച സ്വത്ത് കൊളളമുതലായി കൊണ്ടു പോയി. കൂടാതെ സിന്ധുവിന് പടിഞ്ഞാറുളള സ്ഥലങ്ങളും നാദിർ ഷായുടേതായി.
====പ്രവിശ്യകൾ നഷ്ടപ്പെടുന്നു ====
1740-ൽ ബീഹാർ പ്രവിശ്യയുടെ ഗവർണ്ണർ അലി വർദി ഖാൻ ബംഗാളും ഒറീസ്സയും തൻറെ കീഴിലാക്കി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രവിശ്യകളുടെ അധിപതിയായി സ്വയം പ്രഖ്യാപിച്ചു. 1748-ൽ [[അഹ്മദ്ഷാഅഹ്മദ് അബ്ദലിഷാ അബ്ദാലി]] റോഹിലാഖണ്ഡ് കീഴ്പ്പെടുത്തി.
മുഗൾ സാമ്രാജ്യത്തിൻറേതായി ഗംഗാതടത്തിൻറെ ഉത്തരാർദ്ധവും, സിന്ധു സത്ലജ് നദികളുടെ തെക്കേ തീരവും മാത്രം ബാക്കിയായി.<ref>{{cite book|author| last=Sastri|First=Nilakanta| coauthor=Srinivasachari| title= Advanced History of India |Publishers= Allied Publishers| Place= New delhi| Year= 1975}}</ref>
====അന്ത്യം ====
രോഗബാധിതനായിമഹോദരം ബാധിച്ച് 1748 ഏപ്രിൽ 20ന് മുഹമ്മദ് ഷാ അന്തരിച്ചു. ശവകുടീരം ദൽഹിയിലെ നിസ്സാമുദ്ദീൻ ഔലിയ സമാധി വളപ്പിനകത്താണ്.
 
===അവലംബം ===
"https://ml.wikipedia.org/wiki/മുഹമ്മദ്_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്