"മുഹമ്മദ് ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ
 
കൂടുതൽ വിവരങ്ങൾ
വരി 25:
|}}
 
'''അബു അൽ ഫതാ നസീറുദ്ദീൻ റോഷൻ അഖ്തർ മുഹമ്മദ് ഷാ ''' പന്ത്രണ്ടാമത്തെ [[മുഗൾ സാമ്രാജ്യം |മുഗൾ സമ്രാട്ട് ]] ആയിരുന്നു. 1719 തൊട്ട് 1748 വരെ 29 വർഷങ്ങൾ രാജവാഴ്ച നടത്തി. [[സയ്യദ് സഹേദരന്മാർ |സയ്യദ് സഹേദരന്മാരാണ് ]] 17കാരനായ മുഹമ്മദ് ഷാ സിംഹാസനത്തിലിരുത്തിയത്. മുഹമ്മദ് പിന്നീട്ഷായുടെ സയ്യദ്ഭരണകാലത്ത് സഹേദരന്മാരുടെമുഗൾ കൊട്ടാരസാമ്രാജ്യത്തിന് ഉപജാപങ്ങൾപല അസഹ്യമായപ്പോൾപ്രവിശ്യകളും [[നഷ്ടമായി. അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിൻറെ]] സഹായത്തോടെ അവരെ നിർവീര്യരാക്കി.
 
===വംശ പരിചയം ===
[[ഔറംഗസേബ് |ഔറംഗസേബിൻറെ]] പൗത്രനും, [[ബഹദൂർബഹദൂർഷാ ഷാഒന്നാമൻ|ബഹാദൂർ ഷായുടെ]] നാലാമത്തെ പുത്രനുമായിരുന്ന ഖുജിസ്താ അഖ്തറുടെ മകനായിരുന്നു മുഹമ്മദ് ഷാ. ബഹാദൂർ ഷായുടെ മരണത്തിനു ശേഷം സിംഹാസനത്തിനു വേണ്ടി ഉണ്ടായ അവകാശത്തർക്കത്തിൽ ഖുജിസ്താ അഖ്തർ കൊല്ലപ്പെട്ടു. പന്ത്രണ്ടു വയസ്സുകാരനായിരുന്ന മുഹമ്മദ് ഷാ തടവിലും.
===അധികാരത്തിലേക്ക് ===
[[ഫറൂഖ് സിയാർ| ഫറൂഖ് സിയാറിനേയും]]തുടർന്ന് ഏതാനും ആഴ്ച്ചകൾ മാത്രം സിംഹാസനത്തിലിരുത്തപ്പെട്ട റഫിയുദ്ദൗളയേയും റഫി ഉദ് ദരജതിനേയും കൊലപ്പെടുത്തിയ [[സയ്യദ് സഹേദരന്മാർ ]] പിന്നീട് മുഹമ്മദ് ഷായെ സമ്രാട്ടായി വാഴിച്ചു. സയ്യദ് സഹേദരന്മാരെ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ച മുഹമ്മദ് ഷാ, [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിൻറേയും]] [[സാദത് ഖാൻ |സാദത് ഖാൻറേയും]] ദർബാറിലെ മറ്റു ഇറാനി-തുറാനി നേതാക്കന്മാരുടേയും സഹായത്തോടെ അവരെ കൊലപ്പെടുത്തി.
വരി 35:
മുഗൾ സാമ്രാജ്യത്തിൻറെ പഴയ പ്രൌഢി വീണ്ടെടുക്കുന്നതിനുളള ശേഷി മുഹമ്മദ് ഷാക്കില്ലായിരുന്നു. വിലാസലോലനായിരുന്ന മുഹമ്മദ് ഷായുടെ രീതികളിൽ അവജ്ഞയും മടുപ്പും തോന്നിയ [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്ക്]] ഡക്കാനിലേക്ക് തിരിച്ചു പോയി. മുഹമ്മദ് ഷാ ഇതു തടയാൻ വിഫല ശ്രമം നടത്തി. 1725-ൽ രാജപ്രതിനിധി പദവി ലഭിച്ചതോടെ ഡക്കാനിൽ [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിൻറെ ]] അധികാരം ഉറപ്പിക്കപ്പെട്ടു.
====മറാഠ വെല്ലുവിളി ====
മറാഠശക്തികളുമായുളള ഏറ്റുമുട്ടലുകൾ മൂർദ്ധന്യത്തിലെത്തിയപ്പോൾ മുഹമ്മദ് ഷാ [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിനോട്]] സഹായമഭ്യർഥിക്കുകയും [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിന്]] അസഫ് ജാ എന്ന പട്ടം നല്കി പ്രീതിപ്പെടുത്തുകയും ചെയ്തു. പക്ഷെ [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിൻറെ ]]സൈന്യത്തെ ബാജിറാവുവിൻറെ സൈന്യം അമ്പേ പരാജയപ്പെടുത്തി. തുടർന്നുണ്ടായ ഉടമ്പടിയനുസരിച്ച് ( 1738 ജനുവരി) മാൾവാ പ്രവിശ്യയും , നർമ്മദക്കും യമുനക്കും ഇടയിലുളള പ്രദേശം മുഴുവനും 50 ലക്ഷം രൂപയും ബാജിറാവുവിനു ലഭിച്ചു. മുഗൾ സാമ്രാജ്യത്തിൻറെ അധഃപതനം ആരംഭിച്ചു.
 
====നാദിർ ഷായുടെ ആക്രമണം ====
വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ കാര്യത്തിൽ മുഹമ്മദ് ഷാ ഒട്ടും ജാഗരൂകനായിരുന്നില്ല. പേർഷ്യൻ ഭരണാധികാരി നാദിർ ഷായുടെ സൈന്യം 1739, മാർച്ച് 20ന് ദൽഹിയിലെത്തി. രണ്ടു മാസത്തോളം നീണ്ടുന്ന ഉപരോധത്തിൽ നഗരത്തിൻറെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. കൂട്ടകൊലകൾ നടന്നു. 1736, മേയ് 16നു തിരിച്ചു പോകുമ്പോൾ വമ്പിച്ച സ്വത്ത് കൊളളമുതലായി കൊണ്ടു പോയി.
==== ====
1740-ൽ ബീഹാർ പ്രവിശ്യയുടെ ഗവർണ്ണർ അലി വർദി ഖാൻ ബംഗാളും ഒറീസ്സയും തൻറെ കീഴിലാക്കി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രവിശ്യകളുടെ അധിപതിയായി സ്വയം പ്രഖ്യാപിച്ചു. 1748-ൽ അഹമദ്ഷാ അബ്ദലി റോഹിലാഖണ്ഡ് കീഴ്പ്പെടുത്തി.
മുഗൾ സാമ്രാജ്യത്തിൻറേതായി ഗംഗാതടത്തിൻറെ ഉത്തരാർദ്ധവും, സിന്ധു സത്ലജ് നദികളുടെ തെക്കേ തീരവും മാത്രം ബാക്കിയായി.
====അന്ത്യം ====
രോഗബാധിതനായി 1748 ഏപ്രിൽ 20ന് മുഹമ്മദ് ഷാ അന്തരിച്ചു.
 
===അവലംബം ===
<references/>
"https://ml.wikipedia.org/wiki/മുഹമ്മദ്_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്